HOME
DETAILS

പുരസ്‌കാരങ്ങള്‍

  
backup
September 11 2016 | 19:09 PM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

You were born to win, but to be a winner, you must plan to win, prepare to win, and expect to win”     Zig Ziglar


        'പുരസ്‌കാരങ്ങള്‍ക്ക് എന്റെ ജീവിതത്തില്‍ സാധാരണ പ്രതീക്ഷിക്കാന്‍ വയ്യാത്ത തരത്തിലുള്ള പ്രാധാന്യമുണ്ട്. മാതൃഭൂമിയില്‍ എനിക്ക് ജോലി ലഭിക്കാന്‍ കാരണമായത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ലോക ചെറുകഥാമത്സരത്തില്‍ കിട്ടിയ ഒന്നാം സമ്മാനമാണ്. അതിനേക്കാള്‍ പ്രധാനം, അതോടെ അച്ഛന്‍ എന്നെ അംഗീകരിച്ചു എന്നതാണ്. അത് വരെ 'കണ്ട ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കഥ എഴുതി നടക്കുന്നവന്‍' എന്ന് എന്നെ ആക്ഷേപിക്കുമായിരുന്നു. പഠിപ്പിക്കാന്‍ ചെലവാക്കിയ കാശ് കൊണ്ട് കൃഷി നടത്താമായിരുന്നു എന്ന് ഖേദിക്കുമായിരുന്നു. അന്ന് എന്റെ പേരും പടവും പത്രത്തില്‍ വന്നു. എന്റെ കഥക്ക് 500 രൂപ സമ്മാനം കിട്ടി. 1954 കാലത്താണ്. എനിക്ക് പത്തിരുപത് വയസ്സേയുള്ളു. 500 അന്ന് വലിയ സംഖ്യയാണ്. അത് അച്ഛന് കാര്യ                                                                                                                                                                                                                       മായിത്തോന്നി. അതോടെയാണ് എന്നെ അദ്ദേഹം അംഗീകരിച്ചത്.  
      മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സാക്ഷാല്‍ എം.ടി വാസുദേവന്‍ നായര്‍ ഒരു അഭിമുഖത്തില്‍ പറയുന്നതാണിത്. (മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 1986 ഫെബ്രുവരി നാലിന് പ്രസിദ്ധീകരിച്ചത്).
 മത്സരങ്ങള്‍ക്ക് വേണ്ടി കുട്ടികളെ തയാറാക്കുന്നതിലും മത്സരബുദ്ധിയുണര്‍ത്തുന്നതിലുമൊക്കെ വിമുഖത കാട്ടുകയും അവയൊക്കെ എന്തോ പാപമാണെന്ന തരത്തില്‍ വാദിക്കുകയും ചെയ്യുന്ന കുറെപ്പേര്‍ ഇപ്പോഴുമുണ്ടെന്നത് കൗതുകകരമാണ്. അന്യരുമായി സ്‌നേഹപൂര്‍ണമായ സഹവര്‍ത്തിത്വമാണ് ആവശ്യം, മത്സരമല്ല എന്ന രീതിയിലുള്ള പ്രസ്താവനകളും പ്രസംഗങ്ങളുമൊക്കെ, അവയുടേതായ പശ്ചാത്തലത്തില്‍ മനസ്സിലാക്കാതെ വാക്യാര്‍ഥത്തില്‍ സ്വീകരിക്കുന്നതാണ് ഇവിടെ പ്രശ്‌നമാവുന്നത്.
        മത്സരത്തിനോ? ഞാന്‍ എന്റെ കുട്ടിയെ അയക്കില്ല, അല്ലെങ്കില്‍ ഞാന്‍ പോവില്ല, എന്നൊക്കെ ചിന്തിക്കുന്നത് നമുക്ക് ചുറ്റുമുള്ള യഥാര്‍ഥ ലോകത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്ന് പറയാം.
                  'A horse never runs so fast as when he has other horses to catch up and outpace.”  – Ovid


    മത്സരങ്ങളില്‍ വിജയിക്കുന്നത് തനിക്ക് വേണ്ടി മാത്രമല്ല സമൂഹത്തിന് മൊത്തം വേണ്ടിയാണെന്നതും ശ്രദ്ധേയം. മാനവസമൂഹത്തിന്റെ ജീവിതം കൂടുതല്‍ സുഖകരവും സുന്ദരവുമാക്കാന്‍ സഹായകമായ മഹത്തായ പല കണ്ടുപിടുത്തങ്ങളും ഇന്നും എന്നും സാധ്യമാവുന്നത് മത്സരബുദ്ധിയോടെ നടത്തുന്ന ഗവേഷണങ്ങളിലൂടെയാണ്. അവയ്ക്ക്
                 A winner is someone who recognizes his God-given talents, works his tail off to develop them into skills, and uses these skills to accomplish his goals- Larry Bird


  ലാറി ബേഡ് നടത്തുന്ന ഈ നിരീക്ഷണവും ശ്രദ്ധേയം. ദൈവം നല്‍കിയ സിദ്ധികള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തി, ലക്ഷ്യത്തിലേക്ക് കുതിക്കുന്നവനാണ് വിജയി.
ഒളിംപിക്‌സും പാരാലിംപിക്‌സുമൊക്കെ ഇതിന് വേണ്ടിത്തന്നെ.
പക്ഷെ ഈ മത്സരങ്ങളത്രയും അതത് വേദികള്‍ക്ക് വേണ്ടിയുള്ള ആരോഗ്യകരമായ കര്‍മങ്ങളാവണമെന്നതും, അവയ്ക്കപ്പുറം നിത്യ ജീവിതത്തില്‍ സൗഹൃദത്തിന്റെ ഊഷ്മളതയാണ് പുലരേണ്ടതെന്നതും ഏറ്റവും പ്രധാനമാണ് താനും.
'കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന്ന് നാം വൃഥാ'
എന്ന് ജ്ഞാനപ്പാനയില്‍ പറയുന്നത് ആ സ്‌നേഹോഷ്മളതയെക്കുറിച്ചാണല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  12 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  21 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  44 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago