HOME
DETAILS

സമസ്ത ശതാബ്ദി സമ്മേളനത്തിന്റെ ചരിത്ര വിജയം വരും നൂറ്റാണ്ടിലേക്കുള്ള പ്രവർത്തനത്തിന് കരുത്ത് പകരും: ജിഫ്‌രി തങ്ങൾ

  
February 17, 2026 | 4:04 PM

samasta centenary conference historic success will energize next century says jifri thangal

കുണിയ: കുണിയയില്‍ നടന്ന ശതാബ്ദി സമ്മേളനത്തിന്റെ ചരിത്ര വിജയം സമസ്തയുടെ വരും നൂറ്റാണ്ടിലേക്കുള്ള പ്രവര്‍ത്തനത്തിന് കരുത്ത് പകരുമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജി ഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച നാട്ടുകാരെയും പ്രാദേശിക സ്വാഗതസംഘം പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതിന് വേണ്ടി കുണിയയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്തയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം. അടുത്ത നൂറ്റാണ്ടില്‍ വിദ്വേഷം കൂടിക്കൊണ്ടിരിക്കുമെന്നതിനാല്‍ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. വിശുദ്ധ ദീനിന്റെ സംരക്ഷണത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്. ഭരണകൂടങ്ങളുടെയും രാഷ്ട്രീയ സമൂഹിക പ്രസ്ഥാനങ്ങളുടെയും സഹകരണങ്ങള്‍ ശതാബ്ദി സമ്മളന വിജയത്തിന് ഉണ്ടായത് സമസ്തയുടെ സമീപനം കൊണ്ടാണ്. റമദാനില്‍ പ്രാര്‍ഥനകള്‍ കൊണ്ട് ധന്യമാക്കാനും ജിഫ്രി തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുല്‍ഖാദിര്‍ ഖാസിമി ബംബ്രാണ അധ്യക്ഷനായി. പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാന്‍ ഫൈസി തോടാര്‍, എം.എസ് തങ്ങള്‍ മദനി, ഷുഹൈബ് തങ്ങള്‍, ചെങ്കള അബ്ദുല്ല ഫൈസി, ഹാദി തങ്ങള്‍, ഒ.പി.എം അഷ്‌റഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്‍ഖാദിര്‍ നദ് വി, ഇബ്രാഹിം ഹാജി കുണിയ, മൊയ്തു കുണിയ, കെ.എ റാസിഖ്, സി.പി സുലൈമാന്‍ പെരുമ്പ, ത്വയ്യിബ് ഫൈസി, അബ്ദുല്‍മജീദ് ബാഖവി തളങ്കര, എം.എ.ച്ച് മഹമൂദ്, റഷീദ് ബെളിഞ്ചം, സി.കെ.കെ മാണിയൂര്‍, ഇര്‍ഷാദ് ഹുദവി, ഹാഷിം ദാരിമി ദേലംപാടി, മൊയ്തു നിസാമി, ഹാരിസ് പള്ളിപ്പുഴ, ഹമീദ് കുണിയ, മൊയ്തീന്‍ അസ്ഹരി മാണിക്കോത്ത്, മൂസ നിസാമി, അബ്ദുസമദ് ഹാജി, ഖാജാ ദാരിമി, ഫാറൂഖ് ദാരിമി, സാലിഹ് മുസ് ലിയാര്‍, എം. മൊയ്തു മൗലവി, യൂനുസ് ഫൈസി, സുറൂര്‍ പാപ്പിനിശേരി, മൊയ്തു മൗലവി ചെര്‍ക്കള സംസാരിച്ചു. സമ്മേളന കോര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അഷ്‌റഫ് റഹ്മാനി ചൗക്കി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  a day ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  a day ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  a day ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  a day ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  a day ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  a day ago
No Image

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

Kerala
  •  a day ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  a day ago
No Image

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു; പ്രതികാര നടപടിയെന്ന് വിമര്‍ശനം 

National
  •  a day ago