HOME
DETAILS
MAL
ബി.എസ്.എന്‍.എല്ലും വോഡഫോണും തമ്മില്‍ 2ജി ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ് സഹകരണം
backup
September 11 2016 | 19:09 PM
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും തമ്മില്‍ 2ജി ഇന്‍ട്രാ സര്‍ക്കിള്‍ റോമിങില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.
ഇതുപ്രകാരം ഇരു കമ്പനികളും അവരുടെ ടവറുകള്‍ ഉള്‍പ്പെടെയുള്ളവ പരസ്പരം പങ്കുവയ്ക്കും. ഇരുകമ്പനികള്‍ക്കും അവരുടെ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും പുതിയ സഹകരണം വഴി സാധിക്കുമെന്ന് കരുതുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.
രാജ്യത്താകെ 1,37,000ല്‍പ്പരം ടവറുകളാണ് വോഡഫോണിനുള്ളത്. ബി.എസ്.എന്‍.എല്ലിന് 1,14,000ല്‍പ്പരവും. ഇന്‍ട്രാ സര്‍ക്കിള്‍ 2ജി സാങ്കേതികതകള്‍ ഇരുവരും പരസ്പരം ഉപയോഗപ്പെടുത്തും.
ഗ്രാമങ്ങളില്‍ വോഡഫോണിനും നഗരങ്ങളില്‍ ബി.എസ്.എന്‍.എല്ലിനും പുതിയ ഉദ്യമം കൂടുതല്‍ കരുത്തു പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."