സൗഹൃദ സംഗമങ്ങളൊരുക്കി ഓണം-പെരുന്നാള്‍ ആഘോഷം
വടകര: നാടെങ്ങും ഓണം-ഈദ് ആഘോഷത്തിരക്കില്‍. സ്‌കൂളുകളും ക്ലബുകളും സന്നദ്ധ സംഘടനകളുമായി വിവിധ കലാപരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സദ്യയൂട്ടലും പായസവിതരണവും നടന്നു.
മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തിരുവാതിര ശ്രദ്ധേയമായി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പെടെയുള്ള 32 ക്ലാസുകളിലെ കുട്ടികളാണു തിരുവാതിരയില്‍ അണിചേര്‍ന്നത്. മണിയൂര്‍ പഞ്ചായത്തിലെ ഏക സ്‌പെഷല്‍ സ്‌കൂളായ ബഡ്‌സ് സ്‌കൂളില്‍ ഓണം ആഘോഷിച്ചു.
വടകര ബാങ്കേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പൂക്കള മത്സരം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടി ക്ലബ് പ്രസിഡന്റ് പി.പി രാജന്‍ ഉദ്ഘാടനം ചെയ്തു. വടകര ശിവാനന്ദ വിലാസം ജെബി സ്‌കൂള്‍ 'തലമുറകളിലൂടെ ഓണം' എന്ന പേരില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ചു. തുമ്പിതുള്ളല്‍, പുലികളി, തിരുവാതിര എന്നിവയും നടന്നു. കവി പ്രൊഫ. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയിലെ വിദ്യാര്‍ഥികളും അധ്യാപകരും മണിയൂര്‍ പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിന് ഓണക്കിറ്റ് സമ്മാനിച്ചു. സ്റ്റാഫ് ക്ലബ്, വിദ്യാര്‍ഥി യൂനിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നല്‍കിയ ഓണക്കിറ്റ് മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണു കുടുംബങ്ങളിലെത്തിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ഒ.എ ജോസഫ് ഉദ്ഘാടനം ചെയ്തു.
വടകര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കെ. സുഹാന ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് രോഗികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. കെ. ബാലന്‍, കെ.പി ചന്ദ്രശേഖരന്‍, വി.പി രാഘവന്‍, എം.കെ സനത്ത്കുമാര്‍, കെ. ജയദേവന്‍, അജിത്പ്രസാദ്, ചൈത്രം ചന്ദ്രന്‍, ടി. ബാലക്കുറുപ്പ്, സുജിത് സംസാരിച്ചു.
ആയഞ്ചേരി: ചീക്കിലോട് യു.പി സ്‌കൂളില്‍ ഓണം-പെരുന്നാള്‍ ആഘോഷ പരിപാടികള്‍ പി.ടി.എ പ്രസിഡന്റ് കേശോത്ത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. സുരേഷ് ബാബു അധ്യക്ഷനായി. വി.പി സുധാകരന്‍, കെ.പി അനിത, ഇ. രാജീവന്‍, കെ.സി ബാബു, എ.കെ രാജീവന്‍, ഇ. ലീന, സി.കെ ഷജീല, പി.പി ശബ്‌ന സംസാരിച്ചു. സി.എച്ച് മൊയ്തു, ടി. ശശീന്ദ്രന്‍, എന്‍. നിഷ, എം. റഷീദ്, വി.സി.കെ സാജിത നേതൃത്വം നല്‍കി.
സ്റ്റുഡന്റ് പൊലിസ്
ഓണം ക്യാംപ്
പാറക്കടവ്: ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലിസ് കാഡറ്റ്‌സ് ഓണം ക്യാംപ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.കെ ഉസ്മാന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, പ്രൊഫ. പി. മമ്മു, അസി. സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍കുമാര്‍, സി.പി.ഒമാരായ പി.പി അബ്ദുല്‍ ഹമീദ്, കെ. രഞ്ജിനി, സ്റ്റാഫ് സെക്രട്ടറി അസ്‌ലം കളത്തില്‍ സംസാരിച്ചു.
ഓണം-പെരുന്നാള്‍
ചന്ത തുടങ്ങി
ആയഞ്ചേരി: ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഓണം-പെരുന്നാള്‍ ചന്ത പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ അധ്യക്ഷനായി. ആദ്യവില്‍പന പാറക്കല്‍ അബ്ദുല്ല എം.എല്‍.എ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിക്ക് നല്‍കി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.കെ സജിര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഷിജിത്ത് മാസ്റ്റര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ സാജിദ, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രൂപ കേളോത്ത്, റസിയ മംഗലാട്, ടി.വി കുഞ്ഞിരാന്‍ മാസ്റ്റര്‍, സൗദ പുതിയെടുത്ത്, കൗല ഗഫൂര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി സോമന്‍ കരുവാണ്ടി, അണിയോത്ത് മുകുന്ദന്‍, മുത്തു തങ്ങള്‍ കൃഷി അസി. സജീവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ലൈസി സംസാരിച്ചു.
എം.എല്‍.എയുടെ ഓണക്കിറ്റ് വിതരണം
കുറ്റ്യാടി: മണ്ഡലത്തിലെ മുഴുവന്‍ കോളനികളിലും എം.എല്‍.എയുടെ വക ഓണകിറ്റ് വിതരണം ചെയ്തു. മണ്ഡലത്തിലെ 86 കോളനികളിലെ 1,600 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. അരി ഉള്‍പ്പെടെ 12 ഇനം സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിതരണം ചെയ്തത്.
യു.എ.ഇ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. ഊരത്ത് എടവന്‍താഴ കോളനിയില്‍ നടന്ന ചടങ്ങില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
എ.സി ഖാലിദ് അധ്യക്ഷനായി. എം.കെ അബ്ദുറഹ്മാന്‍, ശ്രീജേഷ് ഊരത്ത്, പി.പി ദിനേശന്‍, ഒ.സി അബ്ദുല്‍കരീം, സി.കെ കുഞ്ഞബ്ദുല്ല, സി.കെ രാമചന്ദ്രന്‍, എ.ടി ഗീത, ടി.കെ നഫീസ, കെ.വി ജമീല, പി.പി ആലിക്കുട്ടി, ടി.കെ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."