മദീനയിൽ വിപുലമായ ഇഫ്താർ സൗകര്യങ്ങൾ; പ്രവാചക മസ്ജിദിൽ നോമ്പുതുറന്നത് ലക്ഷങ്ങൾ
മദീന: റമദാനിലെ ആദ്യ ദിനത്തിൽ മസ്ജിദുന്നബവിയിൽ നടന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത് ലക്ഷങ്ങൾ. വിശ്വാസികളുടെ ഐക്യത്തിന്റെ ഉത്തമോദാഹരണമായി മാറി ആദ്യ നോമ്പുതുറ. മസ്ജിദിന്റെ മുറ്റങ്ങളിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ സ്വദേശികളും വിദേശികളുമായ എല്ലാതരം ജനവിഭാഗങ്ങളും ഒത്തുചേർന്നു.
സമാധാനപരമായി നോമ്പുതുറക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും വിപുലമായ സംവിധാനങ്ങളുമാണ് അധികൃതർ ഒരുക്കിയത്. നിരവധി സന്നദ്ധ പ്രവർത്തകരും വ്യക്തികളും സേവിക്കാൻ രംഗത്തുണ്ടായിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ തീർഥാടകരെ വരവേൽക്കാനായി വിപുലമായ തയാറെടുപ്പുകളാണ് മസ്ജിദുന്നബവിയിൽ ഒരുക്കിയിട്ടുള്ളത്.
Hundreds of thousands of worshippers gathered for the first Iftar of Ramadan 2026 at the Prophet’s Mosque in Madinah. Discover how the Kingdom's organized services and volunteers created a scene of unity and spirituality within the sacred precincts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."