HOME
DETAILS

ഷർട്ടിനല്ല, ഇനി കാറിനും ഒന്നെടുത്താൽ ഒന്ന് ഫ്രീ; സിട്രൺ സി5 വാങ്ങിയാൽ സി3 സ്വന്തം; പിന്നിലെ സത്യാവസ്ഥയെന്ത്?

  
Web Desk
February 20, 2026 | 8:15 AM

not just for shirts now buy one get one free for cars too get a citron c3 free with a c5 what is the truth behind it

ചെന്നൈ: വസ്ത്രങ്ങൾക്കോ ഗൃഹോപകരണങ്ങൾക്കോ ഓഫറുകൾ നൽകുന്നതുപോലെ 'ഒന്നെടുത്താൽ ഒന്ന് ഫ്രീ' എന്ന വമ്പൻ ഓഫറുമായി വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കുകയാണ് സിട്രൺ (Citroën). സിട്രണിന്റെ ഏറ്റവും പുതിയ പ്രീമിയം എസ്‌യുവിയായ C5 എയർക്രോസ് വാങ്ങുന്നവർക്ക് C3 ഹാച്ച്ബാക്ക് തികച്ചും സൗജന്യമായി നൽകുമെന്നാണ് കോയമ്പത്തൂരിലെ ഒരു ഡീലർഷിപ്പിന്റെ വാഗ്ദാനം. വാഹന വിപണിയിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഈ ഓഫർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എന്താണ് ഈ കോംബോ ഓഫർ?

തമിഴ്‌നാട്ടിൽ ഏകദേശം 47.15 ലക്ഷം രൂപ ഓൺ-റോഡ് വില വരുന്ന C5 എയർക്രോസ് സ്വന്തമാക്കുന്നവർക്ക്, ഏകദേശം 6 ലക്ഷത്തോളം രൂപ വിലയുള്ള C3-യുടെ ബേസ് വേരിയന്റാണ് അധിക ചിലവില്ലാതെ സ്വന്തമാക്കാൻ സാധിക്കുക. സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാ​ഗമായാണ് കമ്പനി ഈ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ കരുത്തരോട് മത്സരിക്കാനെത്തിയ C5 എയർക്രോസിന് പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മത്സരങ്ങൾ കടുത്തതോടെയാണ് ഇത്തരമൊരു വമ്പൻ ഇളവിന് കമ്പനി ഇപ്പോൾ മുതിർന്നത്. 2026 ജനുവരിയിൽ ഇന്ത്യയിലാകെ വെറും 2 യൂണിറ്റുകൾ മാത്രമാണ് ഈ മോഡൽ വിറ്റുപോയത്.

2021-ൽ ഇന്ത്യയിലെത്തിയതു മുതൽ ഇതുവരെ 1,132 യൂണിറ്റുകൾ മാത്രമാണ് വിൽക്കാനായത്. ഡീലർഷിപ്പുകളിൽ കെട്ടിക്കിടക്കുന്ന ഈ ഇൻവെന്ററി ഒഴിവാക്കാനാണ് ഇത്തരമൊരു 'കണ്ണഞ്ചിപ്പിക്കുന്ന' ഓഫറുമായി ഡീലർമാർ മുന്നോട്ടുവന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ശ്രദ്ധിക്കുക

എന്നാൽ സിട്രൺ ഇന്ത്യ ഔദ്യോഗികമായി ഈ ഓഫർ പ്രഖ്യാപിച്ചിട്ടില്ല. കോയമ്പത്തൂരിലെ ഒരു ഡീലർഷിപ്പാണ് ഈ പരസ്യം പുറത്തിറക്കിയത്. പിന്നീട് വിവാദമായതോടെ അവർ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

സിട്രൺ C5 എയർക്രോസ് സവിശേഷതകൾ

പ്രീമിയം സൗകര്യങ്ങളാൽ സമ്പന്നമാണ് എസ്‌യുവി വിഭാ​ഗത്തിൽ ഉൾപ്പെടുന്ന സിട്രൺ C5. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 177 PS പവർ, 400 Nm ടോർക്ക് ഈ എഞ്ചിൻ ഉത്പ്പാദിപ്പിക്കുന്നു. 8-സ്പീഡ് ടോർക്ക് കൺവെർട്ടറിലാണ് ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്നത്. ലിറ്ററിന് 17.5 കി.മീ. മൈലേജ് ആണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

പനോരമിക് സൺറൂഫ്, ഹൈഡ്രോളിക് കുഷ്യൻ സസ്പെൻഷൻ, 10-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്

മികച്ച റൈഡ് ക്വാളിറ്റിയും സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും, ഉയർന്ന വിലയും പരിമിതമായ സർവീസ് സെന്ററുകളുമാണ് സിട്രണിന് വിപണിയിൽ വെല്ലുവിളിയാകുന്നത്. എന്നാൽ ലക്ഷങ്ങളുടെ ഈ പുതിയ ഓഫർ യാഥാർത്ഥ്യമാണെങ്കിൽ, ഒരു പ്രീമിയം കാർ വാങ്ങാൻ ഇരിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണാവസരം തന്നെയാണ്.

 

 

buy one get one free: citroen offer



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  5 days ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  5 days ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  5 days ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  5 days ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  5 days ago
No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  5 days ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  5 days ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  5 days ago
No Image

ഖത്തര്‍ തീരങ്ങളില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

qatar
  •  5 days ago
No Image

62 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം; ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു

Kerala
  •  5 days ago