HOME
DETAILS

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

  
May 19, 2026 | 12:01 PM

kerala-minister-bungalows-pamba-sanadu-ashoka-chenithala-muraleedharan-sunny-joseph

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക മന്ദിരങ്ങള്‍ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. 

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വ്യക്തിപരമായ താല്പര്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തു തന്നെയുള്ള 'പമ്പ' ബംഗ്ലാവാണ് അനുവദിച്ചത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസാണ് മുന്‍പ് ഇവിടെ താമസിച്ചിരുന്നത്. ഈ മന്ദിരം തനിക്ക് വേണമെന്ന് ചെന്നിത്തല നേരത്തെ തന്നെ ആവശ്യപ്പെടുകയായിരുന്നു.  

ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ 'അശോക' സണ്ണി ജോസഫിനാണ് ലഭിച്ചത്.

മന്ത്രിമന്ദിരങ്ങള്‍ ഇങ്ങനെ

കെ. മുരളീധരന് 'സാനഡു' ബംഗ്ലാവും, എ.പി. അനില്‍കുമാറിന് 'കാവേരി'യും, പി.സി. വിഷ്ണുനാഥിന് 'നിള'യുമാണ് അനുവദിച്ചത്. എം. ലിജുവിന് 'അജന്ത', റോജി എം. ജോണിന് 'ഗ്രേസ്', ടി. സിദ്ധിഖിന് 'ഗംഗ', കെ.എ. തുളസിക്ക് 'പ്രശാന്ത്', ബിന്ദു കൃഷ്ണയ്ക്ക് 'തൈക്കാട് ഹൗസ്' എന്നിവയാണ് അനുവദിച്ചത്.

മന്ത്രി വസതികളില്‍ ഭാഗ്യക്കേടിന് കുപ്രസിദ്ധി ചാര്‍ത്തിക്കിട്ടിയ മന്‍മോഹന്‍ ബംഗ്ലാവില്‍ ഒ.ജെ. ജനീഷിനാണ് നറുക്ക് വീണത്. 

അതേസമയം, മുസ്‌ലിം ലീഗ് മന്ത്രിമാരില്‍ പ്രമുഖനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 'ലൈന്ത്രസ്റ്റ്' മന്ദിരമാണ് അനുവദിച്ചിട്ടുള്ളത്. എന്‍. ഷംസുദീന് 'നെസ്റ്റ്', കെ.എം. ഷാജിക്ക് 'പൗര്‍ണ്ണമി', പി.കെ. ബഷീറിന് 'ഉഷസ്', വി.ഇ. അബ്ദുല്‍ ഗഫൂറിന് 'കവടിയാര്‍ ഹൗസ്' എന്നീ വസതികളും നല്‍കി. 

മറ്റ് ഘടകകക്ഷി നേതാക്കളായ മോന്‍സ് ജോസഫിന് 'പെരിയാര്‍', ഷിബു ബേബി ജോണിന് 'എസ്സെന്‍ഡേന്‍', സി.പി. ജോണിന് 'റോസ് ഹൗസ്' എന്നിവയും അനുവദിച്ചു നല്‍കി. 

നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങള്‍ സ്വന്തമാക്കാനാണ് മന്ത്രിമാര്‍ക്കിടയില്‍ കനത്ത മത്സരമുണ്ടായത്. ഔദ്യോഗിക വസതികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

The Kerala government has allotted official ministerial bungalows to senior political leaders. Ramesh Chennithala has been assigned the ‘Pamba’ bungalow, K. Muraleedharan the ‘Sanadu’ bungalow, and Sunny Joseph the ‘Ashoka’ bungalow. The allocation of official residences is part of administrative arrangements for elected representatives and has drawn attention in political circles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  42 minutes ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  an hour ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  an hour ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  an hour ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  an hour ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 hours ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 hours ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 hours ago