HOME
DETAILS
MAL
ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ
May 19, 2026 | 12:27 PM
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷക്കാലം എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാലിന്യസംസ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടായി. നാടിന്റെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് ഈ പദ്ധതികളെല്ലാം നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് പിണറായി വ്യക്തമാക്കി. കൂടാതെ, പുതിയ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും, അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും കൂട്ടിച്ചേർത്തു. ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ടെന്നും, തങ്ങൾ ശക്തമായി തിരിച്ചുവരുമെന്നും, പിണറായി വിജയൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."