HOME
DETAILS

മയക്കുമരുന്ന് പ്രതികളിൽ നിന്ന് പണം വാങ്ങി: പണം ഓടയിലെറിഞ്ഞിട്ടും രക്ഷയില്ല; എക്സൈസ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

  
Web Desk
February 21, 2026 | 12:48 PM

bribe from drug accused throwing money in the drain didnt help high court sentences excise official to jail

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് ഹൈക്കോടതി തടവുശിക്ഷ വിധിച്ചു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിലെ മുൻ പ്രിവന്റീവ് ഓഫീസറായിരുന്ന രാജാക്കാട് സ്വദേശി പി.ഡി. ദേവസ്യയ്ക്കാണ് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷം തടവ്, ഹൈക്കോടതി ഒരു വർഷമായി കുറച്ചെങ്കിലും 30,000 രൂപ പിഴയടക്കണമെന്ന ഉത്തരവിൽ മാറ്റമില്ല.

2009-10 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് കേസിലെ നാല് പ്രതികളിൽ നിന്നായി രണ്ട് തവണകളിലായി 20,500 രൂപയാണ് ദേവസ്യ കൈക്കൂലി വാങ്ങിയത്. വിജിലൻസ് സംഘം എത്തിയതറിഞ്ഞ് കയ്യിലുണ്ടായിരുന്ന പണം സമീപത്തെ ഓടയിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ദേവസ്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗസറ്റഡ് ഓഫീസറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ വിജിലൻസ് സംഘം ഓടയിൽ നിന്ന് പണം വീണ്ടെടുത്തു.

താൻ നിരപരാധിയാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. വിജിലൻസ് ഉദ്യോഗസ്ഥർ പണത്തിൽ പുരട്ടിയിരുന്ന ഫിനോൾഫ്തലീൻ (Phenolphthalein) പൗഡറിന്റെ സാന്നിധ്യം ദേവസ്യയുടെ കൈകളിൽ കണ്ടെത്തിയത് കേസിൽ നിർണ്ണായക തെളിവായി.

ശാസ്ത്രീയ തെളിവുകൾ നിലനിൽക്കെ പ്രതിയുടെ വാദങ്ങൾ സ്വീകാര്യമല്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എ. രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി. 

 

The Kerala High Court has sentenced P.D. Devasya, a former Excise Preventive Officer, for accepting bribes from accused individuals in a drug case. During a Vigilance trap, the official attempted to discard the money into a drain to escape, but the cash was recovered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  6 days ago
No Image

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  6 days ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  6 days ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  6 days ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  6 days ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  6 days ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  6 days ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  6 days ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  6 days ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  6 days ago


No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  6 days ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  6 days ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  6 days ago