HOME
DETAILS

ഉംറയ്ക്ക് തയാറെടുക്കുകയാണോ? മക്കയിലേയും മദീനയിലേയും സേവനങ്ങളും നിയമങ്ങളും ഹജ്ജ് മന്ത്രാലയത്തിന്റെ ഉംറ ഗൈഡിലൂടെ അറിയാം...

  
February 23, 2026 | 9:26 AM

saudi hajj umrah ministry guide 16 languages malayalam

മക്ക: സഊദി ഹജ്ജ്-ഉംറ മന്ത്രാലയം 'ഉംറ ആൻഡ് വിസിറ്റ് ഗൈഡ്' പുറത്തിറക്കി. ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇനി മാർഗ്ഗനിർദേശങ്ങൾ എളുപ്പത്തിൽ നൽകാൻ സാധിക്കും. മലയാളം ഉൾപ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട 16 ഭാഷകളിലാണ് ഈ മാർഗ്ഗരേഖ ലഭ്യമാക്കിയിരിക്കുന്നത്. തീർഥാടകർക്ക് ഉംറ കർമ്മങ്ങൾ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

യാത്രയ്ക്ക് മുൻപുള്ള തയ്യാറെടുപ്പുകൾ, വിസ-പെർമിറ്റ് നടപടിക്രമങ്ങൾ, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കേണ്ട രീതി തുടങ്ങി എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഗൈഡാണിത്. യാത്രയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ വിവരങ്ങൾ ക്രമമായി നൽകുന്നതുകൊണ്ട് കർമ്മങ്ങൾ എളുപ്പമാകും. മാപ്പുകൾ, നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോകൾ, സപ്പോർട്ട് സർവിസുകൾ എന്നിവയിലേക്കുള്ള ഡിജിറ്റൽ ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇഹ്‌റാം, ത്വവാഫ്, സ‌ഇ് എന്നിവയുടെ കൃത്യമായ രീതികളും ഇരു ഹറമുകളിലെയും മര്യാദകളും നൽകിയിട്ടുണ്ട്. 
മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമുള്ള പ്രധാന സേവനങ്ങളെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും ഗൈഡ് വ്യക്തമാക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.haj.gov.sa/Guides സന്ദർശിച്ചാൽ ഈ സേവനങ്ങൾ അറിയാനും ഉപയോ​ഗപ്പെടുത്താനും സാധിക്കും. 

The Saudi Ministry of Hajj and Umrah has launched an interactive "Umrah and Visit Guide" in 16 languages, including Malayalam. This digital resource covers everything from visa procedures and rituals like Tawaf and Sa'i to essential services at the Two Holy Mosques, ensuring a smooth journey for pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; കപ്പലുകൾക്ക് തീരുവ നിശ്ചയിക്കാൻ പാർലമെന്ററി സമിതിയുടെ അംഗീകാരം; യുഎസ് സഖ്യത്തിന് വിലക്ക് തുടരുന്നു

International
  •  5 days ago
No Image

അടുത്തു വരൂ... നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു; യു.എസ് കരസേനയ്ക്കു മുന്നറിയിപ്പായി ഇറാന്‍ സൈന്യത്തിന്റെ വിഡിയോ

International
  •  5 days ago
No Image

‘ചിലർ ബഹളത്തിന് തയ്യാറെടുത്ത് വന്നു’; വാർത്താസമ്മേളനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  5 days ago
No Image

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷവും സഭകളും

Kerala
  •  5 days ago
No Image

കേരളത്തിൽ കണ്ടാൽ മിണ്ടില്ല, തമിഴ്‌നാട്ടിൽ കണ്ടാൽ വിടില്ല; അരിവാൾ ചുറ്റികയും ഉദയസൂര്യനും കൈപ്പത്തിയും പിന്നെ പച്ചക്കൊടിയും; തമിഴ്‌നാട്ടിൽ ഒരു 'റെയിൻബോ' സഖ്യം!

National
  •  5 days ago
No Image

അവിടെ പരസ്യമായി, ഇവിടെ രഹസ്യമായി: ബംഗാളിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നത് സി.പി.എം സഖ്യത്തിൽ

National
  •  5 days ago
No Image

ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?

Kerala
  •  5 days ago
No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ 23,171 പേർ വോട്ട് രേഖപ്പെടുത്തി

Kerala
  •  5 days ago