HOME
DETAILS

പി.എസ്.സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തില്‍ 4 വയസ് കൂട്ടി; ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലും വര്‍ധന 

  
Web Desk
February 24, 2026 | 12:49 PM

age limit for psc exams has been increased

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്കുള്ള പ്രായപരിധി വര്‍ധിപ്പിച്ചു. ജനറല്‍ വിഭാഗത്തില്‍ 4 വയസുകൂട്ടി 40 വയസാക്കി ഉയര്‍ത്തി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 45 വയസുവരെയും വര്‍ധിപ്പിച്ചു. നിയമസഭാ സമ്മേളനത്തിന് പിന്നാലെ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

നേരത്തെ 36 വയസായിരുന്നു ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി. ഒബിസി വിഭാഗത്തിലും പ്രായപരിധി ഉയര്‍ത്തിയിട്ടുണ്ട്. 43 വയസുവരെയാണ് ഒബിസി കാറ്റഗറിയില്‍ പരിധി ഉയര്‍ത്തിയത്. പ്രായപരിധി മൂലം റാങ്ക് ലിസ്റ്റില്‍ കാലാവധി കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നടപടി ആശ്വാസമാവും.

നേരത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്ക് പ്രായപരിധി ജനറല്‍ കാറ്റഗറിയില്‍ 40 വയസായി ഉയര്‍ത്തിയിരുന്നു. ആനുപാതികമായ വര്‍ധന മറ്റ് വിഭാഗങ്ങളിലും നടപ്പിലാക്കി. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സി നിയമനങ്ങള്‍ക്കും പ്രായപരിധി കൂട്ടി സര്‍ക്കാര്‍ രംഗത്തെത്തിയത്.

age limit for psc exams has been increased. in the general category, it has been raised by 4 years to 40 years. for sc and st categories, it has been increased up to 45 years. the decision was taken in the cabinet meeting held after the assembly session.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിന്ദു മേനോന്റെ ആരോപണങ്ങൾക്കിടെ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും; മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Kerala
  •  12 hours ago
No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  12 hours ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  18 hours ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  18 hours ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  19 hours ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  19 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  19 hours ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  20 hours ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  20 hours ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  20 hours ago