HOME
DETAILS

സഊദിയിൽ 'ചെക്ക് യുവർ ഹെൽത്ത്' കാംപയിൻ ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി ഫഹദ് അൽ-ജലാജൽ; പൊതുജനങ്ങൾക്ക് വാഹനത്തിൽ ഇരുന്നും പരിശോധിക്കാം 

  
February 24, 2026 | 2:03 PM

saudi health ministry check your health campaign launch

റിയാദ്: സഊദി അറേബ്യയിലെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 'ചെക്ക് യുവർ ഹെൽത്ത്' കാംപയിന് തുടക്കമായി. രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിരോധ ആരോഗ്യ കാംപയിനുകളിൽ ഒന്നാണിത്. സഊദി ആരോഗ്യ മന്ത്രിയായ ഫഹദ് അൽ-ജലാജൽ റിയാദിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. രോ​ഗങ്ങൾ നേരത്തെ കണ്ടെത്തി പെട്ടന്ന് പ്രതിരോധിച്ച് ആരോ​ഗ്യം വീണ്ടെടുക്കാൻ പദ്ധതി സഹായിക്കും. 

പ്രധാന പരിശോധനകൾ

*രക്തസമ്മർദ്ദം 
*അമിതവണ്ണം
*വൻകുടലിലെ ക്യാൻസർ നേരത്തെ കണ്ടെത്തൽ 
*സ്തനാർബുദ പരിശോധന
മറ്റ് അടിസ്ഥാന ആരോഗ്യ പരിശോധനകളും പാക്കേജിൽ ഉൾപ്പെടുന്നു.

വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ പരിശോധനകൾ നടത്താൻ കഴിയുന്ന 'ഡ്രൈവ്-ത്രൂ' സൗകര്യമാണ് ചെക്ക് യുവർ ഹെൽത്ത്' കാംപയിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ പരിശോധനകൾ വേഗത്തിലാക്കാനും ലളിതമാക്കാനും സാധിക്കും. സഊദി വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഈ കാംപയിനെന്ന് മന്ത്രി ഫഹദ് അൽ-ജലാജൽ എക്സിലൂടെ അറിയിച്ചു. വൻകുടൽ ക്യാൻസർ പരിശോധനകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 120 ശതമാനം വർധനവുണ്ടായത് ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന അവബോധത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾ കാംപയിനിന്റെ ഭാ​ഗമാകണമെന്ന് മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.

The Saudi Ministry of Health has launched the "Check Your Health" campaign, the Kingdom's largest initiative for early disease detection, offering essential preventative tests via drive-through services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  a day ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  a day ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  a day ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  a day ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  a day ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  a day ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  a day ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a day ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a day ago