കൂട്ടുപുഴ പാലംറോഡ് തകര്‍ന്നു കുലുക്കമില്ലാതെ അധികൃതര്‍
ഇരിട്ടി: കര്‍ണാടകത്തെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലംറോഡ് തകര്‍ന്ന് നാളുകള്‍ ഏറെയായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. ബംഗളൂരു ബസുകളും പഴം പച്ചക്കറി പലവ്യഞ്ജനങ്ങള്‍ എടുക്കുന്നതിനും മറ്റുമായി പോകുന്ന നൂറു കണക്കിനു ചെറുതും വലുതുമായ വാഹനങ്ങളും കടന്നു പോകുന്ന പാതയാണിത്.
കൂടാതെ മൈസൂര്‍, ടിബറ്റന്‍ കോളനി, കൂര്‍ഗ്ഗ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
തലശ്ശേരി-വളവുപാറ നവീകരണത്തിന്റെ ഭാഗമായി ഏഴുപാലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ കൂട്ടുപുഴ പാലവും പുനര്‍നിര്‍മിക്കുമെങ്കിലും അതു വരെ ഗതഗതത്തിന് ഈ പാലം ഉണ്ടണ്ടാവില്ലെന്ന ഭീതിയിലാണു നാട്ടുകാര്‍. ദിവസവും രാവിലെ മുതല്‍ വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെ രൂപപ്പെടുന്നത്.
പാലത്തിന്റെ തുടക്കത്തില്‍ തന്നെ വന്‍ഗര്‍ത്തം രൂപപ്പെട്ടിക്കുന്നതിനാല്‍ വലിയ അപകടമാണ് ഇവിടെയുണ്ടാകുന്നത്. 90 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള പാലം നിര്‍മിച്ചിരിക്കുന്നത് തൂണുകള്‍ ഇല്ലാതെയാണ്.
അതുകൊണ്ടണ്ടു തന്നെ പാലത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഈ ഗര്‍ത്തം കാരണം പാലത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഇരിട്ടി പാലത്തിലെ ഗതാഗത തടസ്സത്തിനു പരിഹാരം കാണാന്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഇരിട്ടി താലൂക്ക് സഭയില്‍ നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്നാണു കഴിഞ്ഞ ആഴ്ചയില്‍ പാലത്തിലെ കുണ്ടും കുഴിയും ബിറ്റുമിന്‍ ടാര്‍ ചെയ്തു നന്നാക്കിയത്.
ഇതേ തുടര്‍ന്ന് ഗതാഗത തടസ്സം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടണ്ട്. അധികൃതര്‍ കൂട്ടുപ്പുഴ പാലത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലങ്കില്‍ വന്‍ അപകടം ഉണ്ടണ്ടാകുമെന്ന ഭീതിയിലാണു ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."