HOME
DETAILS

വാക്കുകളിൽ തീർച്ചയും മൂർച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'  

  
April 05, 2026 | 4:18 AM

Firm and sharp in words the only captain

തലശേരി: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ശേഷം ധർമടത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അണികളുടെ മികച്ച വരവേൽപായിരുന്നു. ധർമടത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പിണറായി വിജയൻ തീരപ്രദേശമായ മുഴപ്പിലങ്ങാട് കുളംബസാറിൽനിന്നാണ് ഇന്നലെ രാവിലെ രണ്ടാംഘട്ട പര്യടനം തുടങ്ങിയത്. വിവിധ വർണ ബലൂണുകളും പ്ലക്കാർഡുകളും ഉയർത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് പിണറായിയുടെ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്.

പര്യടനത്തിന് കൊഴുപ്പേകാൻ പാട്ടുവണ്ടിയും ഉണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ നാടകങ്ങൾ ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി. സി.പി.എം ഭരിക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുളംബസാറിൽ കൂടുതലും സ്ത്രീകളുടെ സാന്നിധ്യമായിരുന്നു . മുഖ്യമന്ത്രിക്കൊപ്പം എൽ.ഡി.എഫ് നേതാക്കളെ കൂടാതെ കൊച്ചുമകനും വാഹനത്തിലുണ്ടായിരുന്നു.

ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രധാന വ്യക്തികളുടെ ഭവനങ്ങൾ സന്ദർശിച്ച് പിണറായി വിജയൻ വോട്ടഭ്യർഥിച്ചു. കേന്ദ്രസർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ പ്രസംഗം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ് അജണ്ടയും വികസനത്തിന് തുരങ്കംവയ്ക്കുന്ന കോൺഗ്രസ് സമീപനവും ആരോപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഒരു പ്രത്യേക വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി കാണുന്നവരാണ് കേന്ദ്രസർക്കാരെന്നും അതിനായാണ് പൗരത്വ ബിൽ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പൗരത്വ ബിൽ എൽ.ഡി.എഫ് നടപ്പിലാക്കില്ലെന്നു പറഞ്ഞാൽ പറഞ്ഞതു പോലെയാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടർന്മാരും നൽകിയ പൂർണ പിന്തുണയ്ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. കുളംബസാറിലെ സ്വീകരണത്തിന് ശേഷം ശ്രീകുറുമ്പ കാവ്, ആഡൂൽപാലം, പൊതുവാച്ചേരി, ചെറുമാവിലായി, കടമ്പൂർ വയൽ, ഉദയകലാ സമിതി, കൊയ്യോട് മൊയാരം, ഇരിവേരി ജ്വാല ഷെൽട്ടർ, കീരിയോട്, കാവിന്മൂല, മുഴപ്പാല എന്നിവിടങ്ങളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  8 hours ago
No Image

'ആദ്യം വീടുകൾ ഇടിച്ചുനിരത്തി, ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഭയപ്പെട്ടത് സംഭവിക്കുന്നു

National
  •  8 hours ago
No Image

നാലാം നാള്‍ പോളിങ് ബൂത്തിലേക്ക്: പരസ്യപ്രചാരണം ചൊവ്വാഴ്ച വരെ

Kerala
  •  8 hours ago
No Image

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയില്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി നാട്ടി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

National
  •  8 hours ago
No Image

സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും

Kerala
  •  9 hours ago
No Image

ദേശീയപാത ടോൾ പ്ലാസകളിൽ വെള്ളിയാഴ്ച മുതൽ പണം സ്വീകരിക്കില്ല; ഇനി മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴി മാത്രം, ഐ.ഡി കാർഡ് കാണിച്ച് കടന്നുപോകുന്നതിനും വിലക്ക്

National
  •  10 hours ago
No Image

എഫ്.സി.ആര്‍.എ ബില്‍: സഭാ സ്വത്തുക്കള്‍ക്കും മതസ്വാതന്ത്ര്യത്തിനും ഭീഷണിയെന്ന് കാത്തലിക് യൂണിയന്‍

National
  •  10 hours ago
No Image

കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ്-എൽ.ഡി.എഫ് കൂട്ടുമുന്നണി: രാഹുൽ ഗാന്ധി

Kerala
  •  10 hours ago
No Image

വയനാട് ഉരുൾദുരന്തം; സർക്കാർ ചെലവഴിച്ചത് 167.12 കോടി

Kerala
  •  10 hours ago
No Image

അരീക്കോട്ടെ അരുംകൊല; 13 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago