HOME
DETAILS

കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ്-എൽ.ഡി.എഫ് കൂട്ടുമുന്നണി: രാഹുൽ ഗാന്ധി

  
April 05, 2026 | 2:15 AM

BJP-RSS-LDF united front in Kerala Rahul Gandhi

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അദൃശ്യമായ ഒരു കരം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും ആർ.എസ്.എസും എൽ.ഡി.എഫും തമ്മിലുള്ള കൂട്ടുപങ്കാളിത്തമാണത്. എൽ.ഡി.എഫ് ജയിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആവശ്യമായതിനാലാണ് ശബരിമല സ്വർണക്കൊള്ളയെപ്പറ്റി അദ്ദേഹം ഒരു വാക്കുപോലും പറയാത്തതെന്നും രാഹുൽ പറഞ്ഞു. 
തന്റെ മക്കളെ കേസിൽനിന്ന് രക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുസരിക്കുന്നത്. മക്കളെ സംരക്ഷിക്കാൻ കേരളത്തെ മോദിക്കു ബലി നൽകുകയാണ് പിണറായിയെന്നും രാഹുൽ പറഞ്ഞു.  

അമേരിക്കൻ പ്രസിഡന്റ് ട്രംപിനായി മോദി എങ്ങനെയാണോ വിട്ടുവീഴ്ച നടത്തുന്നത് അതുപോലെയാണ് പിണറായി വിജയൻ മോദിയുമായി വിട്ടുവീഴ്ച ചെയ്യുന്നത്. രാജ്യത്തിന്റെ ഊർജസുരക്ഷയും വ്യാപാര മേഖലയും മോദി സർക്കാർ അമേരിക്കയ്ക്ക് തീറെഴുതി. പാർലമെന്റിൽ എപ്സ്റ്റീൻ ഫയലുകളെ കുറിച്ച് സംസാരിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി ഓടിയൊളിച്ചു. അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ക്രിമിനൽ കേസ് മോദിയിലേക്കും വിരൽ ചൂണ്ടുന്നതാണ്. 
കേരളത്തിൽ ഇടതുപക്ഷത്തോടു ബന്ധമുള്ളവർക്കു മാത്രമേ തൊഴിൽ കിട്ടുന്നുള്ളു. മയക്കുമരുന്ന് ഉപയോഗത്തിലും കടക്കെണിയിലും കേരളം മുൻപന്തിയിലാണ്.  

മണിപ്പൂരിൽ നാശം വിതച്ചത് ബി.ജെ.പിയും ആർ.എസ്.എസുമാണ്. അവിടെ പള്ളികൾ കത്തിച്ചതും കേരളത്തിലെ നഴ്‌സുമാരെ ചത്തിസ്ഗഢിൽ ആക്രമിച്ചതും ഇവരാണ്. ഇവരുടെ പങ്കാളികളാണ് കേരളത്തിലെ എൽ.ഡി.എഫ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർക്കുന്നവരെ അതിക്രൂരമായാണ് അവർ നേരിടുന്നത്. തന്റെ ഔദ്യോഗിക വസതിയും ലോക്‌സഭാ അംഗത്വവും നഷ്ടപ്പെട്ടത് അതുകൊണ്ടാണ്. ജാമ്യത്തിലാണ് ഞാൻ നിങ്ങൾക്കു മുമ്പിൽനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എം.പിമാരായ കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, മേയർ അഡ്വ. വി.കെ മിനിമോൾ, ദീപ്തി മേരി വർഗീസ്, ഡൊമനിക് പ്രസന്റേഷൻ, സ്ഥാനാർഥികളായ മുഹമ്മദ് ഷിയാസ്, ടി.ജെ വിനോദ്, ടോണി ചെമ്മണി, ദീപക് ജോയ്, ഉമ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾദുരന്തം; സർക്കാർ ചെലവഴിച്ചത് 167.12 കോടി

Kerala
  •  7 hours ago
No Image

അരീക്കോട്ടെ അരുംകൊല; 13 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

കുന്ദമംഗലത്ത് പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവം; പൊലിസ് കേസെടുത്തു

Kerala
  •  8 hours ago
No Image

റിയാദിലെ യു.എസ് എംബസി ആക്രമണം: പിന്നില്‍ തങ്ങളല്ല, ഇസ്‌റാഈലെന്ന് ഇറാന്‍; എംബസിയില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്

International
  •  8 hours ago
No Image

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  8 hours ago
No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  15 hours ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  15 hours ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  16 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  16 hours ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  17 hours ago