HOME
DETAILS

14 വർഷങ്ങൾക്ക് ശേഷം അത്ഭുത നേട്ടം; ചരിത്ര റെക്കോർഡിൽ തിളങ്ങി വിൽ ജാക്സ്

  
February 28, 2026 | 5:09 AM

will jacks create a historical feat in t20 world cup

കൊളംബോ: ടി-20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ ആവേശകരമായി കീഴടക്കി ഇംഗ്ലണ്ട്. തോൽവി ഉറപ്പിച്ചു എന്ന് കരുതിയ ഘട്ടത്തിൽ നിന്നാണ് ഇംഗ്ലണ്ട് മൂന്ന് പന്ത് ബാക്കി നിൽക്കെ വിജയം തട്ടിയെടുത്തത്. ന്യൂസിലൻഡ് ഉയർത്തിയ 160 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 117-6 എന്ന നിലയിൽ തകരുകയായിരുന്നു. അവസാന മൂന്ന് ഓവറിൽ ജയിക്കാൻ 43 റൺസ് വേണമെന്നിരിക്കെ റെഹാൻ അഹമ്മദും വിൽ ജാക്സും ചേർന്ന് കളി മാറ്റിയെഴുതി.

 

വിൽ ജാക്സ് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങി. 18 പന്തിൽ പുറത്താവാതെ 32 റൺസ് നേടിയ താരം ബൗളിംഗിൽ രണ്ട് വിക്കറ്റും നേടി. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും വിൽ ജാക്സ് ആണ്. ടൂർണമെന്റിൽ ഇത് നാലാം തവണയാണ് വിൽ ജാക്സിനെ തേടി ഈ നേട്ടം എത്തുന്നത്. ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവുമധികം പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന താരമായും വിൽ ജാക്സ് ഇതോടെ മാറി. 

നിലവിൽ ഈ റെക്കോർഡിൽ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സണൊപ്പമാണ് വിൽ ജാക്സ്. 2012 ലോകകപ്പിലാണ് നാല് തവണ ഓസീസിനൊപ്പം വാട്സൺ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് കൈപ്പിടിയിലാക്കിയത്. സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ്‌ ഈ പട്ടികയിലെ രണ്ടാമൻ. 2022 ടി-20 ലോകകപ്പിൽ മൂന്ന് തവണയാണ് റാസ ഈ നേട്ടത്തിലെത്തിയത്. 

അതേസമയം ഈ തോൽവിയോടെ ന്യൂസിലൻഡിന്റെ സെമി പ്രവേശനം പാകിസ്ഥാന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടന്ന് പാകിസ്ഥാന് സെമിയിലെത്താം.ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിലെ വിജയികളെയാകും നേരിടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  6 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  6 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  6 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  6 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  6 days ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago