HOME
DETAILS

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

  
April 22, 2026 | 1:58 PM

uae government hospitals to accept insurance announces emirates health services

അബുദബി: യുഎഇയിലെ സർക്കാർ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട്, രാജ്യവ്യാപകമായുള്ള തങ്ങളുടെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ ഇൻഷുറൻസ് സ്വീകരിക്കുമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ്. 20-ലധികം പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി കരാർ ഒപ്പിട്ടതോടെയാണ് പൗരന്മാർക്കും താമസക്കാർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ എളുപ്പത്തിൽ ചികിത്സ ലഭ്യമാകുന്നത്.

ദുബൈ മുതൽ ഫുജൈറ വരെയുള്ള EHS-ന് കീഴിലുള്ള 17 ആശുപത്രികളിലും 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ സംവിധാനം നിലവിൽ വന്നു. നേരത്തെ ഇൻഷുറൻസ് സേവനങ്ങൾ പരിമിതമായ ദാതാക്കളിൽ മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ, പുതിയ മാറ്റത്തിലൂടെ കൂടുതൽ ഇൻഷുറൻസ് കമ്പനികളുടെ ഉപഭോക്താക്കൾക്ക് സർക്കാർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.

എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം: ഹെൽത്ത് കാർഡുകൾക്ക് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് തന്നെ ചികിത്സാ സേവനങ്ങളും ഇൻഷുറൻസ് നടപടികളും ആക്സസ് ചെയ്യാം.

ഓട്ടോമേറ്റഡ് സിസ്റ്റം: ഇൻഷുറൻസ് അംഗീകാരങ്ങൾക്കായി നൂതന ഐടി സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ക്ലെയിമുകൾക്കും മറ്റും അംഗീകാരം ലഭിക്കുന്നത് കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കും. 

രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മൂന്ന് പുതിയ ഡിജിറ്റൽ സേവനങ്ങളും EHS ആരംഭിച്ചു:

ഡിജിറ്റൽ അപ്പോയിന്റ്മെന്റ്: ഇലാസ്റ്റോഗ്രാഫി ഇമേജിംഗ് (Elastography imaging) പോലുള്ള പരിശോധനകൾക്ക് നേരിട്ട് പോകാതെ തന്നെ ഡിജിറ്റൽ ചാനലുകൾ വഴി ബുക്ക് ചെയ്യാം.

വെർച്വൽ കൺസൾട്ടേഷൻ: സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വീഡിയോ കൺസൾട്ടേഷൻ വഴി വിദൂര ചികിത്സാ സഹായം തേടാം.

ഡിജിറ്റൽ മെഡിക്കൽ റിപ്പോർട്ട്: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സന്ദർശനത്തിന് ശേഷം ഓൺലൈനായി മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കാം.

പൊതുജനാരോഗ്യ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സേവനം ഉറപ്പാക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.

uae government hospitals will now accept health insurance, according to emirates health services. the move aims to improve healthcare accessibility, reduce patient costs, and enhance service efficiency while supporting broader healthcare reforms across the united arab emirates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  an hour ago
No Image

ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി

uae
  •  2 hours ago
No Image

ചരിത്രം പിറക്കുമോ? ഇതിഹാസത്തിന്റെ മകൻ ജൂനിയറിനെ സീനിയർ ടീമിലെത്തിക്കാൻ അൽ നാസർ

Football
  •  2 hours ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  2 hours ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  2 hours ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  2 hours ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  2 hours ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  3 hours ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  3 hours ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  3 hours ago