HOME
DETAILS
MAL
ഉണരാതെ നീലേശ്വരം വിപണി
backup
September 11 2016 | 23:09 PM
നീലേശ്വരം: ഓണവും പെരുന്നാളും ഒരുമിച്ചു വന്നിട്ടും നീലേശ്വരത്തെ വിപണികളില്‍ ഉണര്ച്ചയില്ല. നഗരത്തില്‍ സാധാരണപോലെ മാത്രമേ ജനത്തിരക്കുളളു. ഒരുകാലത്ത് ജില്ലയിലെ ഏറ്റവും വലിയ വിപണന കേന്ദ്രമായിരുന്നു നീലേശ്വരം. സമീപ പ്രദേശങ്ങള്‍ നഗരങ്ങളായതോടെ നീലേശ്വരത്തിന്റെ പ്രതാപവും നഷ്ടമായി. ഉത്സവകാലങ്ങളിലും മറ്റും മലയോരമേഖലയില്‍ നിന്നുള്‍പ്പെടെയുളള ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി ഇവിടെ എത്തിയിരുന്നു. പഴയ ജനത്തിരക്ക് ഇവിടെ ഇല്ലാതായി. മലയോരങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നത് ഇതിനു പ്രധാന കാരണമായി. കൂടാതെ നഗരത്തിലെ അസൗകര്യങ്ങളും ഇതിനു കാരണമായി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യങ്ങള്‍ നഗരത്തിലൊരിടത്തുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."