എസ്.എൻ.ഇ.സി സ്ട്രീമുകളിലേക്കുള്ള അഡ്മിഷൻ ഇന്ന് ആരംഭിക്കും
കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) 2026-27 അധ്യയന വർഷത്തെ അഡ്മിഷൻ ക്യാംപയിന്റെ ഭാഗമായി സ്‌കൂൾ ഏഴാം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഇന്ന് ആരംഭിക്കും. ആൺകുട്ടികൾക്ക് സനാഇ പഠനം നൽകുന്ന ശരീഅ പ്ലസ്, പെൺകുട്ടികൾക്ക് സനാഇയ്യ പഠനം നൽകുന്ന ഷീ പ്ലസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്‌കൂൾ ഏഴാം ക്ലാസിന് ശേഷം മെഡിക്കൽ-എൻജിനീയറിങ്-സിവിൽ സർവീസ് പരിശീലനം നൽകുന്ന ലൈഫ് പ്ലസ് സ്ട്രീമുകളിലേക്കാണ് ഇന്ന് മുതൽ അപേക്ഷ ആരംഭിക്കുക. പ്രസ്തുത സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ (സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ്) ഏപ്രിൽ 5 ഞായറാഴ്ച ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന ആൺകുട്ടികൾക്കുള്ള ശരീഅ, പെൺകുട്ടികൾക്കുള്ള ഷീ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ലൈഫ് സ്ട്രീമുകളിലേക്ക് ഏപ്രിൽ 1 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്.
അഡ്മിഷൻ ക്യാംപയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ശരീഅ പ്ലസ്, ഷീ പ്ലസ് സ്ട്രീമിലെ സ്ഥാപന മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം കോഴിക്കോട് നടന്നു. എസ്.എൻ.ഇ.സി പി.ആർ സെൽ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്തു. 2026-27 അധ്യയന വർഷത്തെ അക്കാദമിക് പ്രോസ്പെക്ടസ് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. യോഗത്തിൽ എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, കൺവീനർ ഡോ. ബഷീർ പനങ്ങാങ്ങര, ഗവേർണിംഗ് കൗൺസിൽ കൺവീനർ ഇസ്മായിൽ ഹാജി മാന്നാർ, അംഗങ്ങളായ എ.എം പരീദ് എറണാകുളം, സത്താർ പന്തല്ലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, അക്കാദമിക് കൗൺസിൽ അംഗങ്ങളായ ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, അബ്ദുള്ള മുജ്തബ ഫൈസി ആനക്കര, അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."