സഊദി ചാനല്‍ ഒഴിവാക്കിയതിനെതിരേ വ്യാപക പ്രതിഷേധം
പടിഞ്ഞാറങ്ങാടി: വിദേശ ചാനലായ സഊദി ചാനല്‍ ക്യാബിള്‍ ഓപ്പറേറ്റര്‍ മാര്‍ ഒഴിവാക്കിയതിനെതിരേ വ്യാപക പ്രതിഷേധം. ഹജജിന്റെ കര്‍മങ്ങള്‍ നേരില്‍ കാണുന്നതിനാണ് അധിക പേരും കേബിള്‍ കണക്ഷനുകള്‍ എടുക്കുന്നത്.
എന്നാല്‍ ഇത്തവണ സഊദി ചാനല്‍ കേബിളുകളില്‍ ലഭ്യമാകാത്തതില്‍ പലരും നിരാശരാണ്. പലരും കേബിള്‍ കണക്ഷനുകള്‍ ഒഴിവാക്കാനും തയ്യാറായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഉപഭോക്താക്കളുടെ നിരധനരമായ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങളില്‍ കേബിള്‍ ഓപ്പറേറ്റര്‍ മാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ കേരളാ വിഷനിലേക്ക് മാറിയതോടെ അവര്‍ പറയുന്നത് അവര്‍ നല്കുന്ന ചാനലുകള്‍ മാത്രമാണ് നല്കാന് കഴിയൂ എന്നാണ്. വിദേശ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിന്ന് ഇന്ത്യയിലെ ചാനലുകള്‍ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ട്രായ് അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ട്രായ് ഈ അനുമതി നിഷേധിച്ചതാണ് ചാനല്‍ സംപ്രേഷണം ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.
മുസ്ലിം സമുദായത്തിന്റെ പുണ്യ കര്‍മ്മമായ ഹജജ് അവിടെ എത്തി നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ചാനലുകളിലൂടെ നേരിട്ട് കാണാന്‍ കഴിയുന്ന അവസ്ഥയെയാണ് ട്രായ് ഇല്ലായ്മ ചെയ്തത് എന്നാണ് പലരുടേയും ആക്ഷേപം.
ചില ഭാഗങ്ങളില്‍ ഇന്ത്യയിലെ ചില ചാനലുകള്‍ പുനര്‍ സംപ്രേഷണം ചെയ്യുന്നത് മാത്രമാണ് കേബിള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."