HOME
DETAILS

തിരുവിഴാംകുന്ന് ഫാമില്‍ മനുഷ്യന് പടരാവുന്ന അപൂര്‍വ്വ രോഗം കാലികളുടെ ദയാവധം നീളാന്‍ സാധ്യത

  
backup
September 11 2016 | 23:09 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%be%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


മണ്ണാര്‍ക്കാട്: മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ബ്രുസെല്ലോസിസ് (മാള്‍ട്ടാ പനി) ബാധിച്ച തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാലികളുടെ ദയാവധം നീളാന്‍ സാധ്യത. ഇന്നലെ രാവിലെ 10 ന് തൃശൂര്‍ മണ്ണുത്തിയിലെ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി യോഗം കാലികളുടെ ദയാവധം മണ്ണുത്തിയിലെ ആധുനിക പ്ലാന്റില്‍ തന്നെ നടത്താന്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി തേടാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ദയാവധത്തിനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്.
    കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിലാണ് ഹൈ ലെവല്‍ കമ്മിറ്റി ചേര്‍ന്നത്. മണ്ണുത്തിയിലെ ആധുനിക പ്ലാന്റില്‍ കാലികളെ ദയാവധം നടത്തുവാനുളള തീരുമാനത്തിന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. അശാസ്ത്രീയമായ രീതിയില്‍ കാലികളെ തിരുവിഴാംകുന്ന് ഫാമില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോവാനൊ, ആവശ്യമായ മുന്‍കരുതലില്ലാതെ ദയാവധം നടത്താനൊ പാടില്ലെന്ന് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് ഓണാവധിയില്‍ തൃശൂര്‍ പ്ലാന്റില്‍ നടത്താനിരുന്ന അസുഖം ബാധിച്ച 85 കാലികളുടെ ദയാവധം നീണ്ടുപോവുന്നത്.  
    തിരുവിഴാംകുന്ന് ഫാമില്‍ തന്നെ സംസ്‌കരിക്കാനാണ് കേന്ദ്ര ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വരുകയും ഫാമില്‍ ഇത് അനുവദിക്കില്ലെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച നടന്ന ഹൈ ലെവല്‍ കമ്മിറ്റി യോഗത്തില്‍ ഫാം മേധാവി ഡോ. ഷിബു സൈമണ്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ബോര്‍ഡിന്റെ അനുമതിക്കായി വീണ്ടും സമീപിക്കാന്‍ തീരുമാനിച്ചത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  40 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago