അഖില കേരള പഞ്ചഗുസ്തി മത്സരം അരിമ്പൂരില്‍
അരിമ്പൂര്‍: ലോക പഞ്ചഗുസ്തി താരങ്ങള്‍ നേതൃത്വം നല്കിയ അഖില കേരള പഞ്ചഗുസ്തി മത്സരം അരിമ്പൂരിനെ ത്രസിപ്പിച്ചു. വേള്‍ഡ് ആംസ് ലിംങ്ങ് മെഡലിസ്റ്റ് താരങ്ങളെ ചടങ്ങില്‍ ആദരിച്ചു.
യൂറോപ്പിലെ ബള്‍ഗേറിയയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്ക് അനുമോദനവും നല്കി. രണ്ട് ദിവസമായി നടന്ന അരിമ്പൂരിന്റ കായിക മേള ഇന്നലെ സമാപിച്ചു. ശനിയാഴ്ച ആരംഭിച്ച മത്സരങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന് പ്രസിഡന്റ് മഹേഷ് കെ.ബി, കെ.എസ്.ബി.ബി.എ ജനറല്‍ സെക്രട്ടറി എം.പണിക്കര്‍, മിസ്റ്റര്‍ ഇന്ത്യ നാഷണല്‍ ജഡ്ജും തൃശൂര്‍ ജില്ല ബോഡി ബില്‍ഡിങ് അസോസിയേഷന് സെക്രട്ടറിയുമായ റഫീക് കെ.എം, മിസ്റ്റര്‍ ഇന്ത്യ കെ.സി പ്രസാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.
ഇന്നലെ നടന്ന സമാപനം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം സിജി മോഹന്‍ദാസ് അധ്യക്ഷയായി. ഒക്കിനാവന്‍ ബുഡോക്കാന്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ഫൗണ്ടര്‍ മുഹമ്മദ് ആഷിക്ക് മുഖ്യാതിഥിയായി.
അലവി സെന്സായ്തിരൂര്, ഒക്കിനാവന്‍ ബ്ലാക്ക് ബെല്‍റ്റ് ഇ.കെ അജയന് എന്നിവര്‍ സംസാരിച്ചു. ഒക്കിനാവന്‍ മാര്‍ഷല്‍ അക്കാദമി ജനറല്‍ സെക്രട്ടറി സണ്സായ അബുത്വാഹിര്‍ സ്വാഗതവും, ജോ. സെക്രട്ടറി വി.ആര് ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."