HOME
DETAILS

യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു: അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; കേരളത്തിൻ്റെ അഭിമാനമായി 18-ാം റാങ്കുമായി ആർ. ശ്രുതി

  
Web Desk
March 06, 2026 | 9:38 AM

upsc civil services results announced anuj agnihotri secures first rank r sruthi brings pride to kerala with 18th rank

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന 2025 മാർച്ച് 6ന് നടന്ന സിവിൽ സർവീസ് പരീക്ഷാ ഫലം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് നേടി രാജേശ്വരി സുവേ മികവ് തെളിയിച്ചു. ആകാൻഷ് ദുൽ മൂന്നാം റാങ്കും നേടി. മലയാളികൾക്കും ഇത്തവണ അഭിമാനകരമായ നേട്ടമാണ് പരീക്ഷാ ഫലത്തിലുള്ളത്. കേരളത്തിൽ നിന്ന് ആർ. ശ്രുതി 18-ാം റാങ്ക് നേടി മികച്ച വിജയം കൈവരിച്ചു. 

തിരുവനന്തപുരം, നാരുവാമൂട് സ്വദേശിയായ ജെ.എസ്. ശ്രീജ 57-ാം റാങ്ക് നേടി. കോഴിക്കോട് സ്വദേശിയും ജന്മനാ കാഴ്ചാപരിമിതിയുള്ള അജയ് ആർ. രാജ് 109-ാം റാങ്ക് നേടി. അജയ്യുടെ നേട്ടം ഇരട്ടി മധുരമുള്ളതാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (KAS) രണ്ടാം റാങ്ക് ജേതാവ് കൂടിയായ സിദ്ധാർത്ഥ് എം. ജോയി 271-ാം റാങ്ക് കരസ്ഥമാക്കി. 

2025 മെയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു മെയിൻ പരീക്ഷ കാലയളവ്. ഫെ​ബ്രുവരി 27-ന് അഭിമുഖം പൂർത്തിയായി. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും യുപിഎസ്‌സി തെറ്റിച്ചില്ല.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെയുള്ള 23 സിവിൽ സർവീസ് തസ്തികകളിലേക്കായി ആകെ 958 പേരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവ വഴി ഫലം പരിശോധിക്കാവുന്നതാണ്. മെറിറ്റ് പട്ടികയിൽ ഉദ്യോഗാർത്ഥികളുടെ പേരും റോൾ നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

The Union Public Service Commission (UPSC) has announced the final results for the Civil Services Examination (CSE) 2025. Anuj Agnihotri has secured the All India Rank 1, followed by Rajeshwari Suve M in the second position.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.യുക്കാർക്കെതിരെയുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണാ ജോർജ്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗില്ല; നിലവിലുള്ളത് സാങ്കേതിക തടസ്സമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  a day ago
No Image

ടെറ്റ് വിധി: അരലക്ഷം അധ്യാപകരുടെ ഭാവി തുലാസിൽ; പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും

National
  •  a day ago
No Image

'ശബരിമലയിലെ ഹെലികോപ്റ്റര്‍ പറത്തല്‍ ഗുരുതര സുരക്ഷാലംഘനം'; എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് 

Kerala
  •  a day ago
No Image

ശ്രീനാരായണ ഗുരുകുലം അധ്യക്ഷന്‍ മുനി നാരായണപ്രസാദ് അന്തരിച്ചു

Kerala
  •  a day ago
No Image

അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ; സന്ദേശങ്ങൾ കൈമാറാൻ പാകിസ്താൻ മധ്യസ്ഥനായേക്കും

International
  •  a day ago
No Image

പത്തനംതിട്ടയില്‍ എസി കത്തിയമര്‍ന്നു; വയോധിക ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

പൊലിസിനും രക്ഷയില്ല; കോഴിക്കോട് പട്ടാപ്പകൽ എസ്.ഐയുടെ വീട്ടിൽ മോഷണം: ഒരാൾ പിടിയിൽ

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാഗകളും കുക്കികളും തമ്മിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

National
  •  a day ago
No Image

സൈബര്‍ പോര് മുറുകുന്നതിനിടെ ഹൈബി ഈഡന്‍ സ്ഥാനമൊഴിയുന്നു; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിക്ക് സാധ്യത

Kerala
  •  a day ago