HOME
DETAILS

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

  
Web Desk
March 09, 2026 | 4:19 AM

trump repeats threat on mujtaba khamenei iran speaker says future decided by iranians not epstein group

തെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തന്റെ ഭീഷണി ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെട്ടയാളെ അധികകാലം വാഴിക്കില്ലെന്നാണ് യു.എസ് പ്രസിഡന്റിന്റെ താക്കീത്. നേരത്തെയും ഇതേ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പില്‍ താന്‍ സ്വാധീനം ചെലുത്തും. വാഷിങ്ടണിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ അധികനാള്‍ വാഴില്ല- ഇതായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന വാര്‍ത്ത ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്നതിന് തൊട്ടുമുന്‍പായിരുന്നു ഈ ഭീഷണി. 

'അദ്ദേഹത്തിന് ഞങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്,' പുതിയ പരമോന്നത നേതാവിനെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. 'അദ്ദേഹത്തിന് ഞങ്ങളുടെ അംഗീകാരം ലഭിച്ചില്ലെങ്കില്‍, അദ്ദേഹം അധികകാലം നിലനില്‍ക്കില്ല.'

ഭാവിയിലെ ഭരണകൂടങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേക്ക് 'തിരിച്ചുപോവേണ്ടി' വരുന്ന അവസ്ഥ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഭാവിയിലെ സൈനിക നടപടികളെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശമാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ പഴയ അവസ്ഥയിലേക്കോ അതിനേക്കാള്‍ മോശമായ അവസ്ഥയിലേക്കോ തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ആണവായുധ നിര്‍മാണത്തിന് അനുവദിക്കാനും' ട്രംപ് പറഞ്ഞു. 

എന്നാല്‍ തങ്ങളുടെ കാര്യം തീരുമാനിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നാണ് ഇറാന്‍ ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ചത്. 

 'ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരെയും ഇടപെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല' ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

'ഇറാന്‍ ജനതയാണ് തങ്ങളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത്,' അദ്ദേഹം പറഞ്ഞു, പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന സമിതിയായ വിദഗ്ധരുടെ അസംബ്ലിയെ ഇറാനികള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ ഇമാമിനെ രക്തസാക്ഷിയാക്കുന്നതിലൂടെ ട്രംപ് തനിക്കും അമേരിക്കന്‍ സൈനികര്‍ക്കും എന്ത് ദുരന്തമാണ് വരുത്തിവച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നിട്ട്  ഒരു രാഷ്ട്രത്തിന് നിബന്ധനകള്‍ നിര്‍ദ്ദേശിക്കുന്നു' ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ്-ബാഗര്‍ ഗാലിബാഫ് പരിഹസിച്ചു.

'ഇറാന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഇറാന്‍ ജനത തന്നെയാണ്. അല്ലാതെ  എപ്സ്റ്റീന്റെ സംഘമല്ല. ഇക്കാര്യം അമേരിക്ക ഇപ്പോള്‍ മനസ്സിലാക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുജ്തബയുടെ ഖാനആഈയുടെ തെരഞ്ഞെടുപ്പിന് പിന്നാലെ തിരിച്ചടി ശക്തമായിക്കിയിരിക്കുകയാണ് ഇറാന്‍. ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു. 

യുഎസ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ ഇറാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രിം കൗണ്‍സിലും മുജ്തബ ഖാംനഈക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പിനെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ സ്വാഗതം ചെയ്തു, മുജ്തപ ഖാംനഈയുടെ നിയമനത്തോടെ രാഷ്ട്രത്തില്‍'അന്തസ്സിന്റെയും ശക്തിയുടെയും പുതിയ യുഗം' ആരംഭിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇറാന്‍ നിലനില്‍പ്പിനായുള്ള ശക്തമായ പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും രാജ്യത്തിന് സ്വീകാര്യനാണ് മുജ്തബ ഖാംനഈ. പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളില്‍ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ് അദ്ദേഹം. തന്റെ പിതാവിനെപ്പോലെ തന്നെ അമേരിക്കയോടും ഇസ്‌റാഈലിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിനും.

former us president donald trump warned that mujtaba khamenei would not rule iran for long without us approval. iran parliament speaker mohammad bagher ghalibaf responded strongly, saying iran’s future will be decided by its people, not the “epstein group”.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  3 days ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  3 days ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  3 days ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  3 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  3 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  3 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

National
  •  3 days ago