HOME
DETAILS

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

  
March 09, 2026 | 5:07 PM

ahmedabad air india crash investigation report to be released this year confirms civil aviation minister

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ഈ വർഷം തന്നെ പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു. തിങ്കളാഴ്ച രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നിലവിൽ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) നേതൃത്വത്തിൽ വളരെ വേ​ഗത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും സൗകര്യങ്ങളും മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

2025 ജൂൺ 12-നായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ-171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നുയർന്ന ഉടൻ സമീപത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു.

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 260 പേർ മരണപ്പെട്ടു. കൂടാതെ, ഹോസ്റ്റലിലുണ്ടായിരുന്നവർക്കും നാട്ടുകാർക്കും ജീവൻ നഷ്ടമായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമായിരുന്നു അന്ന് രക്ഷപ്പെട്ടത്. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ വിമാനാപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകുകയുള്ളു.

Union Civil Aviation Minister K. Ram Mohan Naidu informed the Rajya Sabha on Monday that the final investigation report into the devastating Ahmedabad plane crash will be released by the end of 2026. Addressing questions during the session, the Minister stated that the probe, conducted by the Aircraft Accident Investigation Bureau (AAIB), is in its final stages and is progressing rapidly with full technical support from the ministry.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  10 hours ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  10 hours ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  11 hours ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  11 hours ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  11 hours ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  12 hours ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  12 hours ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  12 hours ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  12 hours ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  12 hours ago