മുണ്ടാര്‍ സ്വദേശികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുമോ? സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി പാലം നിര്‍മാണം
വൈക്കം: ജനകീയകൂട്ടായ്മയോടെ ആരംഭിച്ച മുണ്ടാര്‍ പാലത്തിന്റെ നിര്‍മാണം സാമ്പത്തിക പ്രതിസന്ധി മൂലം അവതാളത്തിലായി. നാലുവശവും വെളളത്താല്‍ ചുറ്റപ്പെട്ട പ്രദേശമായ മുണ്ടാറിലെ ജനവാസികളുടെ ഏക പ്രതീക്ഷയായിരുന്നു ഈ പാലം.
വര്‍ഷങ്ങളായി യാത്രയ്ക്ക് വള്ളത്തെ ആശ്രയിച്ചിരുന്ന ഇവര്‍ക്ക് പാലം നിര്‍മാണം ഏറെ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മൂലം ആ പ്രതീക്ഷയും മങ്ങലേറ്റു. കുട്ടനാടിന്റെ കിഴക്ക് പ്രദേശമാണിത്.
നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തോണിയാണു മുണ്ടാറുകാരുടെ ഏക സഞ്ചാരമാര്‍ഗം. സ്ത്രീകളും വിദ്യാര്‍ഥികളും ഈ തോണി വലിച്ചാണ് അക്കരെ ഇക്കരെ കടക്കുന്നത്. രാത്രിയില്‍ പൊന്തക്കാടുകളിലൂടെ കിലോമീറ്ററോളം ദൂരം താണ്ടിവേണം മുണ്ടാറിലെത്തുവാന്‍.
ഇരുന്നൂറിലധികം വീടുകളും രണ്ടായിരത്തിലധികം ജനങ്ങളുമുളള ഒരു പിന്നോക്ക പ്രദേശമാണ് മുണ്ടാര്‍. ഇവര്‍ക്കാണീ ദുര്‍ഗതി. പട്ടിജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണിത്.
പുറം ലോകമായി ബന്ധിപ്പിക്കുന്നതിന് എഴുമാംകായലിനു കുറുകെ പുതിയ നടപ്പാലം നിര്‍മിക്കുവാനാണു ലക്ഷ്യമിട്ടിരുന്നത്. മാറി മാറി വന്ന സര്‍ക്കാരുകളുടേയും ജനപ്രതിനിധികളുടേയും പിന്തുണ ലഭിക്കാതിരുന്നതിനാലാണു നാട്ടുകൂട്ടായ്മയിലൂടെ പണം സ്വരൂപിച്ച് നിര്‍മണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഈ പ്രദേശത്തെ ഓരോ കുടുംബവും ഇതിനായി ആയിരം രൂപവീതം നല്‍കുവാനും തീരുമാനിച്ചു.
എഴുമാംകായലിനുകുറുകെ നടപ്പാലം പൂര്‍ത്തീകരിച്ചാല്‍ മുണ്ടാറില്‍ നിന്നും കടുത്തുരുത്തി പഞ്ചായത്തിലെ കൊല്ലംങ്കേരിയിലേക്ക് വേഗത്തില്‍ എത്തിച്ചേരാം. പാലത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കോണ്‍ഗ്രീറ്റു തൂണുകളുടെ നിര്‍മാണം നടത്തി.
കായലില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ഗ്രീറ്റ് തൂണുകളില്‍ കേഡര്‍ ഉറപ്പിച്ച് ഇരുമ്പ് തകിടിട്ട് പാലം ഉറപ്പിക്കാനാണു പദ്ധതി.
പല പരാതികളും നിവേദനങ്ങളും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയെങ്കിലും ഇവരൊക്കെ മുണ്ടാറിന്റെ വികസനം നിരാകരിച്ചതുകൊണ്ടാണു ജനകീയ കൂട്ടായ്മയിലൂടെ പാലം നിര്‍മിക്കുവാന്‍ പ്രദേശവാസികള്‍ തയ്യാറായത്.
പാലം നിര്‍മിക്കുവാന്‍ പിരിച്ചെടുത്ത പണം തികയാതെ വന്നപ്പോള്‍ മുന്‍ കലക്ടര്‍ ഭണ്ഡാരി സാഗര്‍ മുണ്ടാറിലെത്തി ജനങ്ങളുടെ ദുരിതം നേരിട്ടു ബോധ്യപ്പെട്ടിരുന്നു. പല വാഗ്ദാനങ്ങളും കലക്ടര്‍ നല്‍കിയെങ്കിലും അതും കടലാസിലൊതുങ്ങി.
മാറി വരുന്ന സര്‍ക്കാരുകള്‍ വോട്ടു ബാങ്ക് ലക്ഷ്യമാക്കി നാടിന്റെ നാനാ ഭാഗത്ത് പാലങ്ങളും റോഡുകളും നിര്‍മിക്കുമ്പോള്‍ ഇവരുടെ ദുരവസ്ഥ കണ്ടില്ലെന്നു നടക്കുകയാണ്.
മുണ്ടാര്‍ നിവാസികളുടെ നടപ്പാലം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ വൈക്കം- കടുത്തുരുത്തി എം.എല്‍.എമാര്‍ ഇടപെടണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."