കെ.ആർ ജയാനന്ദയുടെ സ്ഥാനാർഥിത്വം; മഞ്ചേശ്വരത്ത് സിപിഎമ്മിൽ എതിർപ്പ്, പരാതിയുമായി ഡി.വൈ.എഫ്.ഐ കമ്മിറ്റികൾ
കാസർകോട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തുളു അക്കാദമി ചെയർമാനുമായ കെ.ആർ ജയാനന്ദയുടെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിന് സിപിഎമ്മിൽ എതിർപ്പ്. സ്ഥാനാർഥിത്വത്തിന് എതിരെ മണ്ഡലത്തിലെ ഡിവൈഎഫ്ഐ കമ്മിറ്റികൾ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകി.
ഉപ്പള, ബന്തിയോട് മേഖലാ കമ്മിറ്റികളിലെ പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയാണ് പരാതി നൽകിയത്. കെ.ആർ ജയാനന്ദയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിനെ സഹായിക്കുന്ന തീരുമാനമാണെന്നും അംഗീകരിക്കില്ലെന്നുമാണ് പ്രതിഷേധമുയർത്തുന്ന പ്രവർത്തകരുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്നും പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നൽകി.
മഞ്ചേശ്വരത്ത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാനായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആലോചന. എന്നാൽ ബിജെപി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മഞ്ചേശ്വരത്ത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഷാനവാസിനെ സ്ഥാനാർഥിയാക്കിയാൽ അത് ബിജെപിക്ക് അനുകൂലമാകുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം കെ.ആർ ജയാനന്ദയെ സ്ഥാനാർഥിയാക്കാൻ നിർദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."