ചുമട്ടുതൊഴിലാളികള്‍ക്ക് ഓണക്കിറ്റും ആനുകൂല്യങ്ങളും നല്കി
തൊടുപുഴ: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി തൊഴിലാളികള്‍ക്ക് ഓണക്കിറ്റും എക്സഗ്രേഷ്യയും വിതരണം ചെയ്തു. ഒരു പൂളില്‍നിന്ന് ഒരാള്‍ എന്ന ക്രമത്തില്‍ 25 തൊഴിലാളികള്‍ക്കാണ് കിറ്റ് നല്‍കിയത്.
61 തൊഴിലാളികള്‍ക്ക് എക്സ്ഗ്രേഷ്യ ബോണസായി 1000 രൂപ വീതവും നല്കി. വര്‍ക്ക് കാര്‍ഡ് മുഖേന ഏറ്റവും കൂടുതല്‍ വേതനം വാങ്ങിയ തൊഴിലാളികളെ ജമാല്‍ മുഹമ്മദ്, ജെയിന് എം ജോസഫ് എന്നിവര്‍ ആദരിച്ചു. കൂടുതല്‍ ബോണസ് നേടിയ തൊഴിലാളി പി.കെ അഷ്റഫിന് മെമന്റോ നല്കി.
ക്ഷേമനിധി ഓഫിസില്‍ നടന്ന യോഗം മാരിയില്‍ കൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ ഡെത്ത് എക്സ്ഗ്രേഷ്യ ആനുകൂല്യമായ 50,000 രൂപ വഴിത്തല പൂളിലെ തൊഴിലാളിയായിരുന്ന കെ.കെ സുകുമാരന്റെ ഭാര്യ നളിനിക്ക് അദ്ദേഹം കൈമാറി.
വി.എ ജമാല്‍ മുഹമ്മദ് അധ്യക്ഷനായി. അക്കൗണ്ട്സ് ഓഫിസര്‍ എം.വി രാധാലക്ഷ്മി സ്വാഗതം പറഞ്ഞു. യോഗത്തിനുശേഷം പായസവിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."