HOME
DETAILS

ഹരിയാനയിൽ അജ്ഞാതർ മസ്ജിദിന് തീയിട്ടു; ഇമാമും വിശ്വാസികളും അത്ഭുതകരമായി രക്ഷപ്പെട്ടു

  
Web Desk
March 12, 2026 | 3:19 PM

attempt to set mosque ablaze in haryanas palwal worshippers escape unhurt as villagers foil arson attack

പൽവാൽ: ഹരിയാനയിലെ പൽവാലിൽ മസ്ജിദിന് നേരെ അജ്ഞാതരുടെ ആക്രമണം. പൽവാൽ തിക്രി ബ്രാഹ്മിൺ ഗ്രാമത്തിലെ മസ്ജിദിനാണ് ബുധനാഴ്ച പുലർച്ചെ 1.25-ഓടെ അജ്ഞാതർ തീയിട്ടത്. സംഭവസമയത്ത് മസ്ജിദിലുണ്ടായിരുന്ന ഇമാമും മറ്റ് രണ്ട് വിശ്വാസികളും അത്ഭുതകരമായി രക്ഷപ്പെട്ടു.

റമദാനിലെ അവസാന പത്ത് ദിവസത്തെ പ്രത്യേക പ്രാർഥനകൾക്കായി (ഇഅ്തികാഫ്) മസ്ജിദിൽ എത്തിയ വിശ്വാസികൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. മസ്ജിദിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.

പുകയുടെ ഗന്ധം അനുഭവപ്പെടുകയും നാട്ടുകാരുടെ ബഹളം കേൾക്കുകയും ചെയ്തപ്പോഴാണ് തീപിടിച്ച വിവരം തങ്ങൾ അറിഞ്ഞതെന്ന് മസ്ജിദിന് അകത്തുണ്ടായിരുന്നവർ വ്യക്തമാക്കി. അതേസമയം, ആരാണ് തീയിട്ടതെന്ന് കണ്ടില്ലെന്നും മസ്ജിദിന് അകത്തുണ്ടായിരുന്നവർ പറഞ്ഞു. പൽവാലിലെ സദർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൽവാൽ പൊലിസ് സൂപ്രണ്ട് വ്യക്തമാക്കി.

An attempt was made by unidentified miscreants to set fire to a mosque in Tikri Brahman village under the Sadar Police Station limits in Palwal, Haryana. The incident occurred around 1:25 AM on Wednesday while the Imam and two others were inside for 'I'tikaf' (special prayers during the final ten days of Ramadan). The occupants escaped without injuries after villagers noticed smoke and rushed to extinguish the flames, preventing the fire from spreading to the main structure.

 


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളെ...; പവര്‍കട്ടില്‍ ശിവന്‍കുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.ടി ബല്‍റാം

Kerala
  •  4 days ago
No Image

മർദനമേറ്റ ദർസ് വിദ്യാർഥികളെ പ്രതിക്കൂട്ടിലാക്കാൻ നീക്കം: സ്ഥാപനത്തിനെതിരേ വ്യാജ ഭീകരവാദ ആരോപണവുമായി ഹിന്ദു ഐക്യവേദി

Kerala
  •  4 days ago
No Image

റഷ്യയിൽ യുദ്ധത്തിനിടെ 10 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം; സൈന്യത്തിൽ ചേർന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

National
  •  4 days ago
No Image

പോടാ പുല്ലേ പൊലിസേ വിളി; ബി.ജെ.പി വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ആര്‍ ശ്രീലേഖയേയും ഡെപ്യൂട്ടി മേയറേയും പ്രതിചേര്‍ത്തു

Kerala
  •  4 days ago
No Image

കെ.എസ്.യുക്കാർക്കെതിരെയുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണാ ജോർജ്

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗില്ല; നിലവിലുള്ളത് സാങ്കേതിക തടസ്സമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  4 days ago
No Image

ടെറ്റ് വിധി: അരലക്ഷം അധ്യാപകരുടെ ഭാവി തുലാസിൽ; പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും

National
  •  4 days ago
No Image

'ശബരിമലയിലെ ഹെലികോപ്റ്റര്‍ പറത്തല്‍ ഗുരുതര സുരക്ഷാലംഘനം'; എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് 

Kerala
  •  4 days ago
No Image

ശ്രീനാരായണ ഗുരുകുലം അധ്യക്ഷന്‍ മുനി നാരായണപ്രസാദ് അന്തരിച്ചു

Kerala
  •  4 days ago
No Image

അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ; സന്ദേശങ്ങൾ കൈമാറാൻ പാകിസ്താൻ മധ്യസ്ഥനായേക്കും

International
  •  4 days ago