HOME
DETAILS

സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം; ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

  
Web Desk
March 13, 2026 | 10:11 AM

congress-high-command-invites-k-sudhakaran-to-delhi-rahul-gandhi

കണ്ണൂര്‍: കണ്ണൂരിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാന്‍ നേതൃത്വം. സുധാകരനെ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. തിങ്കളാഴ്ച്ച ഡല്‍ഹിയിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് തിരികെ പോന്നിരുന്നു. 

എം.പിമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ മത്സരിക്കാനായി സുധാകരന്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരന്‍. 

അതേസമയം, കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകരന് പകരം ആര് മത്സരിക്കണമെന്ന് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്ന 'ഒത്തുതീര്‍പ്പ് ഫോര്‍മുല'യാണ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരന്‍ നിര്‍ദ്ദേശിക്കുന്ന പേര് പാര്‍ട്ടി അംഗീകരിക്കുമെന്ന് കെപിസിസി വ്യക്തമാക്കി.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന ധാരണയുണ്ടായിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നുമാണ് സുധാകരന്‍ അനുകൂലികളുടെ വാദം.

സുധാകരനെ ഒഴിവാക്കിയതിനെതിരെ കണ്ണൂരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധാകരനെ മത്സരിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അണികള്‍ നല്‍കുന്നത്. എന്നാല്‍, മറ്റു എംപിമാരും സമാന ആവശ്യവുമായി രംഗത്തെത്തിയതോടെ സുധാകരന് മാത്രമായി ഇളവ് നല്‍കാന്‍ നേതൃത്വം തയ്യാറായില്ല.

സുധാകരന് അതൃപ്തിയില്ലെന്നും നാട്ടിലെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം മടങ്ങിയതെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

The leadership of the Indian National Congress has reportedly initiated efforts to pacify K. Sudhakaran amid internal dissatisfaction. Rahul Gandhi has invited Sudhakaran to Delhi for discussions as the party attempts to resolve the issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  5 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  5 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  5 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  5 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  5 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  5 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  5 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  5 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  5 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  5 days ago