HOME
DETAILS

എസ്.എസ്.എൽ.സി ഹിന്ദി: ആശ്വാസമായി ചോദ്യപേപ്പർ; ശരാശരിക്കാരെയും മുൻനിരക്കാരെയും ഒരുപോലെ പരിഗണിച്ച ചോദ്യങ്ങൾ

  
ഐ.പി അബു പുതുപ്പള്ളി
March 14, 2026 | 3:04 AM

sslc hindi exam eases pressure boosts confidence

ഇന്നലെ നടന്ന എസ്.എസ്.എൽ.സി ഹിന്ദി പരീക്ഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പോലും ജയിക്കാൻ ആവശ്യമായ സ്‌കോർ നേടാൻ സാധിക്കും. ശരാശരി നിലവാരത്തിലുള്ള വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകുകയും മികച്ച നിലവാരം പുലർത്തുന്നവർക്ക് എ പ്ലസ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്ന ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

പതിനേഴ് ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പറിൽ ഒരു മാർക്കിന്റെയും രണ്ട് മാർക്കിന്റെയും ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും ഉത്തരങ്ങൾ ചോദ്യപേപ്പറിൽ തന്നെയുള്ള പാഠഭാഗങ്ങളിൽനിന്നു കണ്ടെത്താൻ കഴിയുന്ന രീതിയിലായിരുന്നു.

നാല് മാർക്ക് വീതമുള്ള തിരക്കഥ, സംഭാഷണം, ഡയറി/കത്ത്, കവിതയുടെ ആശയം അല്ലെങ്കിൽ വിശകലന കുറിപ്പ് തുടങ്ങിയ ചോദ്യങ്ങൾ ശരാശരി വിദ്യാർഥികൾക്കും എഴുതാൻ കഴിയുന്ന തരത്തിലുണ്ടായിരുന്നെങ്കിലും ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് ഉയർന്ന ഗ്രേഡ് നേടാൻ കൂടുതൽ അവസരം നൽകി.

'റെൻ ബസേരേ മേം' എന്ന പാഠഭാഗത്തിൽനിന്നുള്ള ഖണ്ഡികയെ അടിസ്ഥാനമാക്കി നൽകിയ ആദ്യ രണ്ട് ചോദ്യങ്ങളിൽ ഒന്ന് ഒപ്ഷൻ കണ്ടെത്തുന്നതും മറ്റൊന്ന് ഖണ്ഡികയിൽനിന്ന് ഉത്തരം കണ്ടെത്തുന്നതുമായതിനാൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ എഴുതാൻ സാധിച്ചു. 'ദില്ലി മെ ഉനീന്ദേ' എന്ന പാഠഭാഗത്തിലെ ഖണ്ഡിക നൽകിയ ചോദ്യങ്ങളിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുന്നതിനുള്ള ചോദ്യവും തിരക്കഥ തയാറാക്കാനുള്ള ചോദ്യവും ഉൾപ്പെട്ടിരുന്നു. 'ഖിഡ്കി' എന്ന പാഠഭാഗത്തിൽനിന്നുള്ള ഖണ്ഡിക നൽകിയ ചോദ്യങ്ങളിൽ ''ആര് ആരോട് പറഞ്ഞു'' എന്ന രീതിയിലുള്ള ചോദ്യങ്ങൾ പാഠം ശ്രദ്ധിച്ച് പഠിച്ചവർക്ക് എളുപ്പമായിരുന്നു. വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ നിർമിക്കാനുള്ള ആറാമത്തെ ചോദ്യം പഴയ വേഡ് പിരമിഡ് മാതൃകയിലായതിനാൽ എല്ലാ വിഭാഗം വിദ്യാർഥികൾക്കും കൈകാര്യം ചെയ്യാനായി.

'വൈറ്റ് ക്യാപ്' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നൽകിയ ഖണ്ഡികയിൽനിന്നുള്ള ചോദ്യങ്ങളിൽ കേശവ് പുഞ്ചിരിക്കാൻ കാരണമായത് കണ്ടെത്താനുള്ള ചോദ്യത്തിന് ഉത്തരം ഖണ്ഡികയിൽ തന്നെ നൽകിയത് ആയിരുന്നു. എന്നാൽ കേശവും അമ്മയും അല്ലെങ്കിൽ അമ്മയും അച്ഛനും തമ്മിലുള്ള സംഭാഷണം തയാറാക്കാനുള്ള എട്ടാമത്തെ ചോദ്യം ഉയർന്ന നിലവാരമുള്ളവരെ ലക്ഷ്യമിട്ടതായിരുന്നു.

'പരി ലഡ്കി' പാഠഭാഗത്തിൽ നിന്നുള്ള ഖണ്ഡിക അടിസ്ഥാനമാക്കി ഓപ്ഷനായി നൽകിയ വാക്കുകകളിൽനിന്നു വിശേഷണപദം കണ്ടെത്തുന്നതിനുള്ള ചോദ്യവും ഉൾപ്പെടുത്തിയിരുന്നു. 'ഗലീലിയോ' പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിനൊപ്പം ചാന്ദ്രദിനത്തെക്കുറിച്ചുള്ള പോസ്റ്റർ തയാറാക്കാനും ആവശ്യപ്പെട്ടു. 'സിലാ ബിന്തി ലഡ്കിയാം' എന്ന കവിതയുടെ ആശയമോ വിശകലന കുറിപ്പോ തയാറാക്കാനുള്ള പതിനാലാമത്തെ ചോദ്യം എ പ്ലസ് ലക്ഷ്യമിടുന്ന വിദ്യാർഥികളെ മുൻനിർത്തിയായിരുന്നു. അവസാനത്തെ മൂന്ന് ചോദ്യങ്ങൾ പാഠപുസ്തകത്തിലില്ലാത്ത ഖണ്ഡികയെ അടിസ്ഥാനമാക്കി നൽകിയതായിരുന്നു. ഖണ്ഡിക വായിച്ച് ഉത്തരം എഴുതൽ, സർവനാമം കണ്ടെത്തൽ, മാതൃക അനുസരിച്ച് വാക്യം നിർമിക്കൽ എന്നീ ചോദ്യങ്ങൾ എല്ലാ വിഭാഗം വിദ്യാർഥികളെയും പരിഗണിച്ചായിരുന്നു.

The SSLC Hindi exam held yesterday was reportedly student-friendly, with questions catering to average and below-average students, while also helping top performers secure A+ grades [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള സമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ; ഫോബ്‌സ് പട്ടികയിൽ 17 ശതകോടീശ്വരന്മാർ, മുന്നിൽ ഇന്ത്യൻ വ്യവസായികളും ക്രിപ്റ്റോ രാജാവും

uae
  •  a day ago
No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  a day ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  a day ago
No Image

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി; സുപ്രിംകോടതിയെ സമീപിച്ചത് തദ്ദേശ സ്ഥാപനങ്ങൾ

Kerala
  •  a day ago
No Image

യുഎഇയിൽ ഈദ് അവധി 9 ദിവസമാക്കാം! സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ലീവ് കിട്ടുമോ? നിയമം പറയുന്നത് ഇങ്ങനെ

uae
  •  a day ago
No Image

ഈദ് ഓഫറുമായി ദുബൈ മിറക്കിൾ ഗാർഡൻ; ഈ സീസണിലെ സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  a day ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  a day ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  a day ago