HOME
DETAILS

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

  
March 14, 2026 | 11:09 AM

centre-directs-petrol-pumps-not-to-sell-petrol-diesel-in-containers

ന്യൂഡല്‍ഹി: പെട്രോളും ഡീസലും കണ്ടെയ്‌നറുകളിലും മറ്റും വാങ്ങിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ സ്റ്റോക്കുകളുണ്ടെന്നും കേന്ദ്രം അറിയിച്ചു. 

ഇത്തരത്തിലുള്ള തെറ്റായ മാര്‍ഗത്തിലൂടെ ഇന്ധനം സൂക്ഷിക്കുന്നത് ഗൗരവമുള്ള സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര പെട്രോളിയം, നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം എക്‌സില്‍ കുറിച്ചു. 

രാജ്യത്തുടനീളമുള്ള എല്ലാ ഇന്ധന ചില്ലറ വ്യാപാരികളും പെട്രോളും ഡീസലും വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ടയ്നറുകളില്‍ പെട്രോള്‍ നിറച്ചു നല്‍കുന്ന പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. 

തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ ആളുകള്‍ കണ്ടയ്നറുകളില്‍ പെട്രോള്‍ വാങ്ങി സൂക്ഷിക്കുന്നതായുള്ള ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ധനലഭ്യത സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

The Central government has directed petrol pumps not to sell petrol and diesel in containers except under specific and authorised circumstances. The instruction has been issued as part of safety measures to prevent misuse, illegal storage, and potential fire hazards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  11 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  11 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  11 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  11 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  11 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  11 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  11 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  11 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  11 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  11 days ago