HOME
DETAILS

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

  
March 14, 2026 | 12:21 PM

social media seeking about netanyahu as 6 fingers video sparks row

തെഹ്റാൻ: ഇറാൻ ആക്രമണത്തിൽ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തിയേറുന്നു. നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് നെതന്യാഹു പിന്നീട് യുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് പ്രചരിച്ച വീഡിയോ എ.ഐ ആണെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. വീഡിയോയിൽ കാണുന്ന നെതന്യാഹുവിന്റെ ഒരു കൈയിൽ ആറ് വിരലുകൾ ഉണ്ടെന്ന കണ്ടെത്തലാണ് ഇപ്പോൾ നെതന്യാഹു കൊല്ലപ്പെട്ട അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യം വീണ്ടുമുയർത്തുന്നത്. 

മാർച്ച് 13-ന് പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. നിരവധി ഉപയോക്താക്കൾ നെതന്യാഹുവിന്റെ മരണത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണോ പുറത്തിവിട്ട വിഡിയോ എന്ന സംശയമാണ് ഉയരുന്നത്.

 

വീഡിയോയിൽ, ഇസ്‌റാഈൽ പ്രധാനമന്ത്രിയുടെ വലതുകൈയിൽ ആറ് വിരലുകൾ ഉള്ളതായി ഉപയോക്താക്കൾ അവകാശപ്പെട്ടു. വീഡിയോ എ.ഐ എഡിറ്റ് ചെയ്തതാണോ എന്ന് ചോദ്യം ചെയ്യുന്ന പോസ്റ്റുകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. 'ക്ലാസിക് എ.ഐ ഫിംഗർ ഗ്ലിച്ച്', 'അദ്ദേഹത്തിന്റെ കൈ സൂക്ഷ്മമായി നോക്കൂ' തുടങ്ങിയ അടിക്കുറിപ്പുകൾ വെച്ചാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. മിക്ക ഉപയോക്താക്കളും അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കാത്ത ഊഹാപോഹമായി തന്നെ തുടരുകയാണ്.

 

ആശങ്കയും ചോദ്യങ്ങളും പങ്കുവെച്ചവരിൽ അമേരിക്കൻ യാഥാസ്ഥിതിക രാഷ്ട്രീയ നിരൂപകയായ കാൻഡേസ് ഓവൻസുമുണ്ട്. അവർ നെതന്യാഹുവിന്റെ വിളിപ്പേര് പരാമർശിച്ചുകൊണ്ട് "ബീബി എവിടെ?" എന്ന ചോദ്യം ഉന്നയിച്ചു. 'എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓഫീസ് അദ്ദേഹത്തിന്റെ വ്യാജ എ.ഐ വീഡിയോകൾ പുറത്തുവിടുകയും ഇല്ലാതാക്കുകയും ചെയ്യുന്നത്? വൈറ്റ് ഹൗസിൽ വലിയ പരിഭ്രാന്തി നിലനിൽക്കുന്നത് എന്തുകൊണ്ട്?" അവർ ഒരു എക്സ് പോസ്റ്റിൽ എഴുതി.

 

അതേസമയം, പ്രധാനമന്ത്രിയുടെ മകൻ യെയർ നെതന്യാഹുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് നിർജീവമായതും നെതന്യാഹുവിന്റെ മരണത്തിന്റെ ഭാഗമായാണ് ചൂണ്ടിക്കാണിക്കുന്നത്. സാധാരണയായി എക്‌സിൽ സജീവമായിരുന്ന യെയർ നെതന്യാഹു അവസാനമായി ഒരു പോസ്റ്റ് പങ്കിട്ടത് മാർച്ച് 9 നാണ്. ഈ സമയത്ത് തന്നെയായിരുന്നു നെതന്യാഹു കൊല്ലപ്പെട്ടെന്ന വാർത്തകളും സജീവമായത്. ഇതെല്ലാം ചേർത്താണ് നിരവധി ഉപഭോക്താക്കൾ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന കാര്യം ഉന്നയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇസ്റാഈലോ അമേരിക്കയോ ഇറാനോ സ്ഥിരീകണം നൽകിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  15 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  15 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  15 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  15 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  15 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  15 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  15 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  15 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  15 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  15 days ago