HOME
DETAILS

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

  
Web Desk
March 14, 2026 | 3:49 PM

Health Minister announces free treatment even if you dont have insurance

തിരുവനന്തപുരം: സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിസെപ്പ്, കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മറ്റുള്ള ഇൻഷൂറൻസുകൾ എന്നിവയിൽ ഉൾപ്പെടാത്ത മിസ്സിംഗ് മിഡിൽ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ കഴിഞ്ഞ ഒരു വർഷത്തോളമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചർച്ചകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെയാണ് തുടർനടപടികൾ സ്വീകരിക്കാനായി ചുമതലപ്പെടുത്തിയത്. ഒരു ചികിത്സ പദ്ധതിയിലും അംഗമല്ലാത്ത കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും നൽകുക. 

സംസ്ഥാനത്ത് കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സ പരിരക്ഷ നൽകുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം കാർഡുള്ളത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ ചികിത്സയും വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ അധിക ചികിത്സ ആനുകൂല്യവും പദ്ധതി നൽകുന്നുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  2 days ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  2 days ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  2 days ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  2 days ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  2 days ago
No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  2 days ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  2 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  2 days ago