HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്: ധർമ്മടത്ത് പിണറായി വിജയൻ, പേരാവൂരിൽ കെ.കെ. ശൈലജ; സി.പി.എം സ്ഥാനാർഥി പട്ടിക പുറത്ത്

  
Web Desk
March 15, 2026 | 11:56 AM

kerala assembly election pinarayi vijayan in dharmadam kk shailaja in peravoor cpm candidate list out

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് എകെജി സെന്ററിൽ വെച്ച് പട്ടിക പുറത്തുവിട്ടത്. മൊത്തം 86 സീറ്റുകളിലാണ് ഇത്തവണ സി.പി.എം ജനവിധി തേടുന്നത്. സിറ്റിംഗ് എംഎൽഎമാരിൽ 56 പേർക്കും ഇത്തവണ വീണ്ടും അവസരം നൽകിയിട്ടുണ്ട്.

പിണറായി വിജയൻ തന്റെ സിറ്റിംഗ് സീറ്റായ ധർമ്മടത്ത് തന്നെ മത്സരിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വീണ ജോർജ് (ആറന്മുള), സജി ചെറിയാൻ (ചെങ്ങന്നൂർ), വി.എൻ. വാസവൻ (ഏറ്റുമാനൂർ) എന്നിവരും വീണ്ടും കളത്തിലിറങ്ങുന്നു. പേരാവൂരിൽ കെ.കെ. ശൈലജയും കളമശ്ശേരിയിൽ പി. രാജീവും ജനവിധി തേടും.

ജില്ലാതിരിച്ചുള്ള സ്ഥാനാർത്ഥി വിവരങ്ങൾ:

തിരുവനന്തപുരം

വി. ജോയ് (വർക്കല)

വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്)

വി. ശിവൻകുട്ടി (നേമം)

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം) 

ഒ.എസ്. അംബിക (ആറ്റിങ്ങൽ)

ഡി.കെ. മുരളി (വാമനപുരം)

ജി. സ്റ്റീഫൻ (അരുവിക്കര)

ഐ.ബി. സതീഷ് (കാട്ടാക്കട)

കെ. ആൻസലൻ (നെയ്യാറ്റിൻകര)

സി.കെ. ഹരീന്ദ്രൻ (പാറശ്ശാല)

കൊല്ലം

എസ്.ജയമോഹൻ (കൊല്ലം)

കെ.എൻ ബാല​ഗോപാൽ (കൊട്ടാരക്കര)

എം.നൗഷാദ് (ഇരവിപുരം)

ഡോ.സുജിത്ത് വിജയൻപിള്ള (ചവറ)

എസ്.എൽ സജികുമാർ (കുണ്ടറ)

പത്തനംതിട്ട 

വീണ ജോർജ് (ആറന്മുള)

കെ.യു. ജനീഷ് കുമാർ (കോന്നി)

ഇടുക്കി

എ.രാജ ( ദേവികുളം)

കെ.കെ ജയചന്ദ്രൻ (ഉടുമ്പൻ ചോല)

കോട്ടയം

കെ.അനിൽകുമാർ (കോട്ടയം)

വി.എൻ വാസവൻ (ഏറ്റുമാനൂർ)

കെ.എം രാധാകൃഷ്ണൻ (പുതുപ്പള്ളി)

ആലപ്പുഴ

യു. പ്രതിഭ (കായംകുളം) 

സജി ചെറിയാൻ ( ചെങ്ങന്നൂർ) 

ദലീമ ജോജോ (അരൂർ) 

പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ) 

എച്ച്. സലാം (അമ്പലപ്പുഴ)

എം.എസ്. അരുൺകുമാർ (മാവേലിക്കര) 

എറണാകുളം

അഡ്വ. സാജുപോൾ (അങ്കമാലി)

എം.എം. ആരിഫ് (ആലുവ)

പി. രാജീവ് (കളമശ്ശേരി)

കെ.ജെ. മാക്സി (കൊച്ചി)

കെ.എൻ. ഉണ്ണികൃഷ്‌ണൻ (തൃപ്പൂണിത്തുറ)

എം.ബി. ഷൈനി (വൈപ്പിൻ)

ആന്റണി ജോൺ (കോതമംഗലം)

പി.വി. ശ്രീനിജൻ (കുന്നത്തുനാട്).

പുഷ്പദാസ് (തൃക്കാക്കര)

പാലക്കാട്

എം.ബി. രാജേഷ് (തൃത്താല)

പി. മമ്മിക്കുട്ടി (ഷൊർണൂർ)

കെ. പ്രേംകുമാർ (ഒറ്റപ്പാലം)

കെ. ശാന്തകുമാരി (കോങ്ങാട്)

എ. പ്രഭാകരൻ (മലമ്പുഴ)

പി.പി. സുമോദ് (തരൂർ)

കെ. പ്രേമൻ (നെന്മാറ)

ടി.എം. ശശി (ആലത്തൂർ).

തൃശ്ശൂർ

എ.സി. മൊയ്തീൻ (കുന്നംകുളം) 

ആർ. ബിന്ദു (ഇരിങ്ങാലക്കുട) 

സി. രവീന്ദ്രനാഥ് (മണലൂർ)

കെ.കെ രാമചന്ദ്രൻ (പുതുക്കാട്)

സേവ്യർ ചിറ്റിലപ്പിള്ളി ( വടക്കാഞ്ചേരി)

യു.ആർ പ്രദീപ് (ചേലക്കര)

എൻ.കെ അക്ബർ ( ​ഗുരുവായൂർ)

മലപ്പുറം

വി. അബ്ദുറഹിമാൻ (താനൂർ),

കെ.ടി. ജലീൽ (തവനൂർ),

എം.കെ. സക്കീർ (പൊന്നാനി),

യു. ഷറഫലി (നിലമ്പൂർ),

കെ. സബാഹ് (വേങ്ങര).

കെ.കെ. ദാമോരൻ മാസ്റ്റർ (വണ്ടൂർ)

അലവി (മങ്കട)

വി.പി.മുഹമദ് ഹനീഹ (പെരിന്തൽമണ്ണ)

വയനാട്

ഒ.ആർ. കേളു (മാനന്തവാടി),

എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി)

കണ്ണൂർ

ടി.ഐ. മധുസൂദനൻ (പയ്യന്നൂർ)

എം. വിജിൻ (കല്യാശ്ശേരി)

പി.കെ. ശ്യാമള (തളിപ്പറമ്പ്)

കെ.വി. സുമേഷ് (അഴീക്കോട്)

കാരായി രാജൻ (തലശ്ശേരി)

വി.കെ. സനോജ് (മട്ടന്നൂർ).

കോഴിക്കോട്

കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി)

കെ. ദാസൻ (കൊയിലാണ്ടി)

ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര)

പി.എ മുഹമ്മദ് റിയാസ് ( ബേപ്പൂർ)

കെ.എം. സച്ചിൻദേവ് (ബാലുശ്ശേരി)

തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്)

ലിന്റോ ജോസഫ് (തിരുവമ്പാടി)

പിടിഎ റഹീം ( കുന്ദമം​ഗലം)

കാസർകോട്

കെ.ആർ. ജയാനന്ദ (മഞ്ചേശ്വരം)

സി.എച്ച്. കുഞ്ഞമ്പു (ഉദുമ)

വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ).

തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെയാണ് സിപിഎം പരീക്ഷിക്കുന്നത്. യുവജന നേതാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ടാണ് ഇത്തവണത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

 

The CPI(M) has officially released its candidate list for the 2026 Kerala Assembly elections, with State Secretary M.V. Govindan announcing candidates for 86 seats. Chief Minister Pinarayi Vijayan will seek a third consecutive term from Dharmadam, while senior leader K.K. Shailaja is set to contest from Peravoor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  5 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  5 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  5 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  5 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  5 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  5 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  5 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago