പ്ലാറ്റ്‌ഫോം നവീകരണം: എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ ആലുവയിലും ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിക്കും
തിരുവനന്തപുരം: എറണാകുളം ജങ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 17 മുതല്‍ 26 വരെയാണ് നിയന്ത്രണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പല ട്രെയിനുകളും എറണാകുളം സൗത്തില്‍ എത്തുന്നതിന് മുന്‍പായി യാത്ര അവസാനിപ്പിക്കും.
പ്രധാന മാറ്റങ്ങള്‍
എറണാകുളം - പാലക്കാട് മെമു (66610): ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.
ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (56317): മാര്‍ച്ച് 17 മുതല്‍ ഈ ട്രെയിന്‍ ഇടപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.
കൊല്ലം -എറണാകുളം മെമു: ഈ സര്‍വീസ് തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304): ഈ ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുന്നത്.
എം.ജി.ആര്‍ ചെന്നൈ - ആലപ്പുഴ ഡെയ്‌ലി എക്‌സ്പ്രസ് (22639): ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ മാര്‍ച്ച് 25 വരെ 30 മിനിറ്റ് വൈകിയോടും.
യാത്രക്കാര്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.
Due to platform renovation work at Ernakulam Junction from March 17 to 26, several train services including Memu and Vanchinad Express will be short-terminated or rescheduled at nearby stations like Aluva, Idappally, and Tripunithura.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."