മലയാളികള്‍ ദുരിതത്തില്‍; കെഎസ്ആര്‍ടിസി സര്‍വിസ് നിര്‍ത്തി
ബംഗലൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ 14 വരെ നീട്ടി.
സംഘര്‍ഷം കണക്കിലെടുത്ത് ബംഗളൂരു-മൈസൂര്‍ റോഡ് അടച്ചു.
കെഎസ്ആര്‍ടിസി ബെംഗളൂരില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസ് സര്‍വിസുകള്‍ റദ്ദാക്കി. സ്വകാര്യ ബസുകളും ഓടുന്നില്ല.
നിരവധി മലയാളികള്‍ കര്‍ണാടകയില്‍ കുടുങ്ങിക്കിടപ്പാണ്. ഓണത്തിനു നാട്ടിലെത്താനുള്ള മലയാളികളുടെ മോഹങ്ങള്‍ക്ക് ഇരുട്ടടിയായി.
ബംഗലൂരുവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും മറ്റു സഹായങ്ങളും എത്തിക്കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണില്‍ വിളിച്ചു.
സ്ഥിതിഗതികള്‍ ശാന്തമായാല്‍ ബസുകള്‍ അതിര്‍ത്തി കടത്തിവിടാം എന്ന് കര്‍ണാടക കേരളത്തിന് ഉറപ്പുനല്‍കി.
കര്‍ണാടകയില്‍നിന്നു പുറപ്പെട്ട ബസുകള്‍ ബത്തേരിയില്‍ യാത്ര അവസാനിപ്പിച്ചു.
തമിഴ്‌നാട്ടിലെ പളനി, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസ് കെഎസ്ആര്‍ടിസി നിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."