HOME
DETAILS
MAL
ബംഗളൂരുവില്‍ തമിഴ് ചാനലുകള്‍ നിരോധിച്ചു
backup
September 13 2016 | 06:09 AM
ബംഗളൂരു: കാവേരി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്ന ബംഗളൂരുവില്‍ തമിഴ് ടെലിവിഷന്‍ ചാനലുകള്‍ നിരോധിച്ചു. കൂടുതല്‍ അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് ചാനലുകള്‍ വിലക്കിയിരിക്കുന്നത്.
അതേ സമയം സോഷ്യല്‍ മീഡിയകളില്‍ സംഘര്‍ഷവുമായി പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും വിശ്വസിക്കരുതെന്ന് പൊലിസ് നിര്‍ദ്ദേശിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ വാര്‍ത്തകളോ അറിയണമെന്നുണ്ടെങ്കില്‍ അടിയന്തിര നമ്പറായ 100 ഡയല് ചെയ്താല്‍ മതിയെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ബംഗളൂരുവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."