HOME
DETAILS

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

  
Web Desk
March 18, 2026 | 4:34 PM

25 members resigned from twenty 20 thrippunithara

തൃപ്പൂണിത്തറ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃപ്പൂണിത്തറയിലെ ട്വന്റി 20യില്‍ കൂട്ടരാജി. തദ്ദേശ തെരഞ്ഞെടുപ്പിലെ നഗരസഭാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരാസ്യങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. 

നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ബൈജു എ.വിയും കൂടെയുണ്ടായ മത്സരാര്‍ഥികളും പ്രവര്‍ത്തരും ഉള്‍പ്പെടെ 25ഓളം പേരാണ് രാജിവെച്ചത്. പാര്‍ട്ടിയിലെ മണ്ഡലം കമ്മിറ്റിയംഗമായ നേതാവിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ഐക്യത്തെയും പ്രവര്‍ത്തന ക്ഷമതയും ഗൗരവമായി ബാധിച്ചിരിക്കുകയാണെന്നും കൂടാതെ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും നയങ്ങളും തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് രാജിയെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം ‌വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തതിനെത്തുടർന്ന് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി ലക്ഷ്മിപ്രിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിസന്ധിയിൽ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായിരുന്ന ലക്ഷ്മിപ്രിയയുടെ ചിത്രമടങ്ങിയ ഫ്ലക്സുകൾ പാർട്ടി നീക്കം ചെയ്തു. പകരം നരേന്ദ്ര മോദിയും മറ്റ് സംസ്ഥാന നേതാക്കളുമുള്ള ഫ്ലക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

വോട്ടർ പട്ടികയിലെ തിരിച്ചടി

നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാൽ ഇവിടത്തെ വോട്ടർ പട്ടികയിൽ നടിയുടെ പേരില്ലെന്ന് സ്ഥിരീകരണമുണ്ട്. മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേര് വിവരങ്ങൾ ലഭ്യമല്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന നിയമപരമായ നൂലാമാലയാണ് ട്വന്റി 20-യെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് ഓൺലൈനായി ഫോം 6 വഴി പേര് ചേർക്കാൻ അവസരമുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോയും പാർട്ടി റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വോട്ടർ പട്ടികയിലെ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

as the assembly elections approach, mass resignations have been reported in twenty20 at thrippunithura. those who resigned include the municipal coordinator from the local body elections. party workers said internal conflicts between leaders and members led to the resignations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  13 hours ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  14 hours ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  14 hours ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  15 hours ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  15 hours ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  15 hours ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  15 hours ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  16 hours ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  16 hours ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  16 hours ago

No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  19 hours ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  19 hours ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  20 hours ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  20 hours ago