HOME
DETAILS

ഹോർമുസ് തുറക്കാതെ രക്ഷയില്ല; എണ്ണവില കുതിക്കുന്നു; അങ്കലാപ്പിൽ ലോകരാഷ്ട്രങ്ങൾ

  
Web Desk
March 19, 2026 | 5:36 PM

petrol price hike amid middle east war

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ വീണ്ടും എണ്ണവില കൂടി. ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114 ഡോളറായി ഉയർന്നു. കഴിഞ്ഞയാഴ്ച്ച 119.5 ഡോളറിലെത്തിയ എണ്ണവില പിന്നീട് 100 ഡോളറിന് താഴെയായിരുന്നു. പിന്നാലെയാണ് വീണ്ടും കുതിച്ചുയർന്ന് 114ലേക്ക് എത്തിയത്. 

ഇ​റാ​നും ഖ​ത്ത​റും അ​തി​ര് പ​ങ്കി​ടു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി വാ​ത​ക പാ​ട​മാ​യ സൗ​ത്ത് പാ​ർ​സി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​വും, തി​രി​ച്ച​ടി​യാ​യി ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ വാ​ത​ക പ്ലാ​ന്റി​ലും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ, പ്ര​കൃ​തി വാ​ത​ക കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​വു​മാ​ണ് എ​ണ്ണ​വി​ല​യിലെ കുതിപ്പിന് കാരണം. എണ്ണയോടൊപ്പം പ്ര​കൃ​തി വാ​ത​ക വി​ല​യും കുതിച്ചുയർന്നു. ബ്രി​ട്ട​നി​ലും യൂ​റോ​പ്പി​ലും പ്ര​കൃ​തി വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്നു. യൂ​റോ​പ്പി​ൽ 25 ശ​ത​മാ​ന​വും ബ്രി​ട്ട​നി​ൽ 20 ശ​ത​മാ​ന​വു​മാ​ണ് വി​ല ഉ​യ​ർ​ന്ന​ത്.

എണ്ണവില ക്രമാതീതമായി ഉയർന്നാൽ അത് നിത്യജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഫെ​ബ്രു​വ​രി 28ന് ​ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ എ​ണ്ണ വി​ല 100 ഡോ​ള​റി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക നിലനിന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് 150 ഡോളറിനും, 200 ഡോളറിനും മുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ൽ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന ​ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞാ​ൽ ഇ​തി​നു​ള്ള സാ​ധ്യ​ത വി​ദൂ​ര​മ​ല്ല.

എ​ണ്ണ വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇതിനോടകം അ​ടി​യ​ന്ത​ര ശേ​ഖ​ര​ത്തി​ൽ​നി​ന്ന് 40 കോ​ടി ബാ​ര​ൽ എ​ണ്ണ പു​റ​ത്തെ​ടു​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടുണ്ട്. 

war in West Asia intensifies, oil prices have risen again. Globally, the price of Brent crude oil has increased to $114 per barrel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Kerala
  •  12 hours ago
No Image

ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ വലിയ കാര്യം; ബി.ജെ.പിക്ക് കേരളത്തിൽ വലിയ സ്വാധീനമുണ്ടാക്കാനാവില്ലെന്ന് തരൂർ

Kerala
  •  12 hours ago
No Image

നാമനിർദ്ദേശ പത്രിക സമർപ്പണം മന്ദഗതിയിൽ; സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 32 പത്രികകൾ മാത്രം

Kerala
  •  12 hours ago
No Image

കാബൂളിലെ ചോരപ്പുഴയ്ക്ക് പിന്നാലെ സമാധാന നീക്കം; ഈദാഘോഷത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ച് പാകിസ്ഥാനും താലിബാനും

International
  •  12 hours ago
No Image

ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഹരജിയിൽ യു.എൻ വിധി; ഉമർ ഖാലിദിന്റെ തടങ്കൽ നിയമവിരുദ്ധം

National
  •  12 hours ago
No Image

ഉത്തംനഗറില്‍ മുസ്‌ലിംകള്‍ കുടിയിറക്ക് ഭീഷണിയില്‍; ഇടപെടല്‍ ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പ്രതിപക്ഷ എം.പിമാരുടെ കത്ത്

National
  •  12 hours ago
No Image

ഇറാഖിലെ വിമാനാപകടം; കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്

International
  •  13 hours ago
No Image

ഹോർമുസിൽ കുടുങ്ങിയ 611 ഇന്ത്യൻ നാവികർ സുരക്ഷിതർ; 22 കപ്പലുകളുടെ വിവരം പുറത്തുവിട്ട് ഷിപ്പിങ് മന്ത്രാലയം

National
  •  13 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ; 1000 കോടിയുടെ യുദ്ധകാല ഇൻഷുറൻസുമായി കേന്ദ്രം

National
  •  13 hours ago
No Image

പരിഗണിച്ചില്ല, സി.കെ ജാനു 22ന് നിലപാട് പറയും; ഗോത്രമഹാസഭ യു.ഡി.എഫിനൊപ്പം തന്നെ

Kerala
  •  13 hours ago