കാബൂളിലെ ചോരപ്പുഴയ്ക്ക് പിന്നാലെ സമാധാന നീക്കം; ഈദാഘോഷത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ച് പാകിസ്ഥാനും താലിബാനും
കാബൂള്‍: ഈദാഘോഷം പ്രമാണിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. തിങ്കളാഴ്ച കാബൂളിലെ മയക്കുമരുന്ന് വിമുക്തി ആശുപത്രിയില്‍ ബോംബ് സ്‌ഫോടനം നടത്തി 400ലേറെ പേരെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയിരുന്നു. 265 പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ പറയുന്നത്. ഭീകര ക്യാംപുകള്‍ക്ക് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാന്‍ പറയുന്നു.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് ആദ്യം പ്രഖ്യാപനം നടത്തിയത് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാഉല്ല തരാര്‍ ആണ്. പെരുന്നാള്‍ പ്രമാണിച്ച് സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. പാകിസ്ഥാന്‍, തുര്‍ക്കി, ഖത്തര്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വെടിനിര്‍ത്തലെന്നും പാകിസ്ഥാന്‍ പറഞ്ഞു. തരാരിന്റെ പ്രസ്താവന വന്നു മണിക്കൂറുകള്‍ക്കകം അഫ്ഗാന്‍ താലിബാനും ഇക്കാര്യം സ്ഥിരീകരിച്ചു.
Pakistan and Afghanistan have announced a temporary ceasefire for Eid al-Fitr, following a deadly strike on a Kabul hospital that killed hundreds. The five-day truce, requested by Saudi Arabia, Qatar, and Turkey, aims to ease tensions between the two nations ¹ ² ³.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."