ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസിനെ കുത്തിക്കൊന്ന കേസിൽ പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വാദം ഇന്നലെ പൂർത്തിയായി.
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് പ്രതി സന്ദീപിന് പരമാമധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും, വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ചികിത്സയ്ക്കെത്തിയ പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്തത്. സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്. ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും, ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂരകൊലപാതകമാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, കൊലനടത്തിയത് ഓർമയില്ലെന്നും, ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും മണിക്കൂറുകൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ വിനോദ് ശിക്ഷാവിധി ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി അറിയിച്ചത്.
ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. 2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസിനെ സന്ദീപ് ആശുപത്രിയിലെ സർജിക്കൽ കത്രിക കൈക്കലാക്കി കുത്തിക്കൊന്നത്. മറ്റ് ജീവനക്കാരെയും പൊലിസിനെയും ആക്രമിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30ഓടെ മരിച്ചു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. 70ൽ അധികം സാക്ഷികളെയാണ് വിചാരണയുടെ ഘട്ടത്തിൽ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2026 മാർച്ച് ഏഴിന് വിചാരണ പൂർത്തിയായി.
The Kollam Additional Sessions Court has found Sandeep, the accused in Dr. Vandana Das' murder case, guilty of culpable homicide, grievous hurt, obstructing government officials, and destroying evidence. The court had convicted Sandeep earlier, and the sentencing is scheduled for tomorrow ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു
National
• 7 days agoജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍
Football
• 7 days agoതൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും
National
• 7 days agoകോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 7 days agoഅട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു
Kerala
• 7 days agoപകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍
Kerala
• 7 days agoമധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും
National
• 7 days agoഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ
International
• 7 days agoതിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
qatar
• 7 days agoകോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു
Kerala
• 7 days agoസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 7 days ago2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു
uae
• 7 days agoപാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി
Kerala
• 7 days agoമെക്സിക്കന്‍ വേവ്
Football
• 7 days agoആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു
Football
• 7 days agoപാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി
Kerala
• 7 days agoഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
International
• 7 days agoയുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്
uae
• 7 days agoവാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രം
പ്രാഥമിക ചർച്ചകൾ ആരംഭിച്ചു; അന്തിമ തീരുമാനം ഉടൻ