നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബില്ലുമായി അവതരിപ്പിച്ച് ഛത്തീസ്ഗഢ്
റായ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ലക്ഷ്യമിട്ട് നിയമനിര്‍മാണത്തിനൊരുങ്ങി ഛത്തീസ്ഗഡ്. ഇതിനായി ഛത്തീസ്ഗഢ് ധര്‍മ സ്വാതന്ത്ര്യ വിധേയക് (മത സ്വാതന്ത്ര ബില്‍ 2026) സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി വിജയ് ശര്‍മയാണ് ബില്ല് അവതരിപ്പിച്ചത്.
ബില്‍ സെലക്ട് കമ്മിറ്റ് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സ്പീക്കര്‍ നിരസിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപോയി. 11 സംസ്ഥാനങ്ങളിലെ സമാന നിയമങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ബില്‍ തിടുക്കപ്പെട്ട പാസാക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വൈവിദ്യത്തിലും സഹിഷ്ണുതയിലുമാണ് രാജ്യത്തിന്റെ ശക്തിയെന്നും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനേ ബില്ല് കൊണ്ട് സാധിക്കൂ എന്നും പ്രതിപക്ഷ നേതാവ് ചരണ്‍ദാസ് മഹന്ത് പറഞ്ഞു.
അതേസമയം ഒഡിഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ്, തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സമാന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. ബലപ്രയോഗമോ വഞ്ചനയോ തെറ്റിദ്ധരിപ്പിക്കലോ വഴിയുള്ള മതപരിവര്‍ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഇത്തരം നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങളെ തടയുന്ന സുപ്രീം കോടതി ഉത്തരവില്ലെന്നും ഉപമുഖ്യമന്ത്രി വിജയ്ശര്‍മ പറഞ്ഞു.
Chhattisgarh is preparing to introduce legislation aimed at preventing forced religious conversions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."