HOME
DETAILS

ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഹരജിയിൽ യു.എൻ വിധി; ഉമർ ഖാലിദിന്റെ തടങ്കൽ നിയമവിരുദ്ധം

  
March 20, 2026 | 2:37 AM

un panel declares umar khalids detention arbitrary calls for immediate release

ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ തടങ്കല്‍ നിയമവിരുദ്ധമാണെന്നും ഇതിന് യാതൊരു നിയമസാധുതയുമില്ലെന്നും യു.എന്‍ സമിതി. അഭിപ്രായ സ്വാതന്ത്ര്യം, ഒത്തുചേരല്‍ തുടങ്ങിയ മൗലികാവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നതെന്ന്,ഏകപക്ഷീയമായ അറസ്റ്റും തടങ്കലുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധരുടെ സമിതിയായ യു.എന്‍.ഡബ്ല്യു.ജി.എ.ഡി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ തടങ്കല്‍ യു.എന്‍ മാനദണ്ഡങ്ങള്‍ പ്രകാരം തികച്ചും ഏകപക്ഷീയമാണെന്നും സമിതി കണ്ടെത്തി. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയിലാണ് യു.എന്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ നിരീക്ഷണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ സജീവമായിരുന്ന ഉമര്‍ ഖാലിദിനെ 2020 സെപ്റ്റംബര്‍ 13നാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹവും തീവ്രവാദവും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പിലെ നിശബ്ദ അംഗമായിരുന്നുവെന്നും, പ്രസംഗത്തില്‍ 'വിപ്ലവം' എന്ന വാക്ക് ഉപയോഗിച്ചുവെന്നതുമാണ് പ്രധാന തെളിവുകളായി അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഉമര്‍ ഖാലിദ് നിരവധി തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കൂട്ടുപ്രതികളില്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും, 2026 ജനുവരിയിലും ജാമ്യം നിഷേധിച്ചിരുന്നു.

The UN Working Group on Arbitrary Detention has ruled that JNU student activist Umar Khalid's detention is arbitrary and lacks legal basis, citing his peaceful exercise of fundamental rights like freedom of expression and assembly. The panel has urged the Indian government to release him immediately and provide compensation ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  5 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  5 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  5 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  5 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  5 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  5 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  5 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  5 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  5 days ago