HOME
DETAILS

വീട്ടില്‍ പെന്‍ഷന്‍ എത്തിയവര്‍ക്ക് ഓണം: കിട്ടാത്തവര്‍ക്ക് നിരാശ മാത്രം

  
backup
September 13 2016 | 16:09 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4


മേപ്പാടി: പെന്‍ഷന്‍ വീട്ടിലെത്തുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ചിലര്‍ക്ക് ഗുണമായപ്പോള്‍ മറ്റുചിലര്‍ക്ക് നിരാശമാത്രം ബാക്കിയായി. അഞ്ചു മാസത്തെ കുടിശ്ശികയും ഒരു മാസത്തെ അഡ്വാന്‍സും അടങ്ങിയ പെന്‍ഷന്‍ തുക വീടുകളില്‍ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതു പ്രകാരം നിരവധി ആളുകള്‍ക്ക് വീടുകളില്‍ എത്തി സഹകരണ ബാങ്ക് ജീവനക്കാരാണ് തുക എത്തിച്ചു നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത വീട്ടിലെ ഗുണഭോക്താവ് പെന്‍ഷന്‍ തുക അന്വേഷിച്ച് ബാങ്കിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. തുക ബാങ്കിലെത്തിയില്ലന്നാണ് കൂടുതല്‍ പേര്‍ക്കും ലഭിച്ച മറുപടി. ഇത്തരത്തില്‍ പെന്‍ഷന്‍ തുക കിട്ടാത്ത നൂറുകണക്കിനാളുകള്‍ ജില്ലയിലുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് പെന്‍ഷന്‍ വീട്ടില്‍ കിട്ടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി എന്നാണ് അധികൃതരുടെ വാദം. അവര്‍ക്ക് മാത്രമേ തുക വീട്ടില്‍ ലഭിക്കൂ എന്നും പറയുന്നു. എന്നാല്‍ അങ്ങിനെ ഒരു സര്‍വെ തങ്ങളുടെ വീടുകളില്‍ എത്തിയിട്ടില്ലന്നാണ് കൂടുതല്‍ പേരും പറയുന്നത്. പോസ്‌റ്റോഫിസ് വഴിയും ബാങ്ക് വഴിയുമായിരുന്നു ഇതുവരെ പെന്‍ഷന്‍ നല്‍കിയിരുന്നത്.
ഇതിലെ കാലതാമസം ഒഴിവാക്കാനാണ് തുക നേരിട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ നടത്തിപ്പിലെ അപാകത പലര്‍ക്കും പെന്‍ഷന്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരികയാണ്. ഓണ നാളുകളില്‍ വലിയ ആശ്വാസമാകേണ്ട ഒന്നാണ് അനാസ്ഥ കാരണം ഗുണമാകാതെ പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago