HOME
DETAILS

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

  
March 22, 2026 | 6:08 AM

kerala government plans to borrow 3700 crore amid financial crisis

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. 3700 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. ഇതോടെ നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 49,547 കോടി രൂപയായി ഉയരും.

പ്രതിമാസം നികുതി വരുമാനത്തിന് പുറമേ 2000 കോടി രൂപയോളം സർക്കാരിന് ആവശ്യമായി വരുന്നുണ്ട്. ഈ തുക കണ്ടെത്താനാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്.

സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വലിയ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കൽ, മറ്റ് വിവിധ ബില്ലുകൾ മാറി നൽകൽ എന്നിവയ്ക്കായി വലിയൊരു തുക ആവശ്യമാണ്. ഇതിനുപുറമെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ വിതരണം ചെയ്യേണ്ടതുണ്ട്. ഇതാണ് വീണ്ടും കടമെടുക്കാൻ സർക്കാരിനെ നിർബന്ധിതരാക്കുന്നത്.

അതേസമയം, കിഫ്ബിയും പെൻഷൻ കമ്പനിയും വഴി ബജറ്റിന് പുറമെ വായ്പയെടുത്തു എന്ന കാരണത്താൽ കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പുതിയ വായ്പയ്ക്കുള്ള നീക്കം.

The Kerala government is set to borrow an additional ₹3700 crore, pushing the state's total debt burden to ₹49,547 crore in the current financial year. The move aims to bridge the monthly revenue gap of ₹2000 crore, exacerbating concerns about the state's financial health ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  4 hours ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  4 hours ago
No Image

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു, പിടികൂടാന്‍ ശ്രമം തുടരുന്നു

Kerala
  •  4 hours ago
No Image

ബഹ്‌റൈന് സുരക്ഷാ കവചമൊരുക്കാൻ ബ്രിട്ടൻ; ഡ്രോൺ പ്രതിരോധത്തിന് സാങ്കേതിക വിദഗ്ധരെ അയക്കും

bahrain
  •  4 hours ago
No Image

ഖത്തർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു

qatar
  •  4 hours ago
No Image

എയിംസിൽ പത്തംഗ ഡോക്ടർമാരുടെ നിരീക്ഷണം; ഹരീഷ് റാണയുടെ ദയാവധ നടപടികൾ പൂർത്തിയാകുന്നു

National
  •  5 hours ago
No Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം; വി. കുഞ്ഞികൃഷ്ണനെതിരെ റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകി സിപിഎം

Kerala
  •  5 hours ago
No Image

കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

Kerala
  •  5 hours ago
No Image

കപ്പലുകൾക്ക് ഇന്ധനവും അവശ്യസാധനങ്ങളും ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി സഊദി തുറമുഖ അതോറിറ്റി

Saudi-arabia
  •  5 hours ago
No Image

ഇറാൻ സൈനിക അറ്റാഷെയെയും എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കി സഊദി അറേബ്യ; 24 മണിക്കൂറിനകം രാജ്യം വിടാനും നിർദേശം

Saudi-arabia
  •  6 hours ago