ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്തമാസം ഒമ്പതിന് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസം ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും അവധി ബാധകമാണ്. ഇവര്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി അവധി നല്‍കണം. നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികള്‍, താല്‍കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിഅവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
A public holiday has been declared in Kerala on April 9, applicable to educational institutions as well as government and private establishments. The announcement ensures closure of schools, colleges, and offices across the state on the specified day. Further details regarding essential services and exemptions may be issued by authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."