HOME
DETAILS

എയിംസിൽ പത്തംഗ ഡോക്ടർമാരുടെ നിരീക്ഷണം; ഹരീഷ് റാണയുടെ ദയാവധ നടപടികൾ പൂർത്തിയാകുന്നു

  
March 22, 2026 | 4:59 AM

harish ranas euthanasia procedure underway at aiims

ഡൽഹി: ഹരീഷ് റാണയുടെ ദയാവധ നടപടികൾ ‌എയിംസിൽ പുരോഗമിക്കുന്നു. ദീർഘകാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കോടതി അനുവദിച്ച ദയാവധത്തിനുള്ള വൈദ്യശാസ്ത്രപരമായ ക്രമീകരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പത്ത് വിദഗ്ധ ഡോക്ടർമാർ അടങ്ങിയ വിദ​ഗ്ദ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഹരീഷ് ഇപ്പോഴുള്ളത്.

വേദനയില്ലാത്ത മരണം ഉറപ്പാക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. നിലവിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം തുടരാൻ അനുവാദമുള്ളത്. അമ്മയുടെ സാന്നിധ്യത്തിലായിരിക്കും അന്ത്യനിമിഷങ്ങൾ.

ദയാവധ നടപടികളുടെ ഭാഗമായി നേരത്തെ ഹരീഷ് റാണയുടെ ജീവൻ നിലനിർത്തിയിരുന്ന ഉപകരണങ്ങളും, ആഹാരം നൽകിയിരുന്ന ട്യൂബുകളും മാറ്റിയിരുന്നു.

പഞ്ചാബ് സർവകലാശാലയിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു ഹരീഷ് റാണ. 2013-ലാണ് ഹരീഷിന്റെ ജീവിതം മാറി മറിയുന്നത്. സർവകലാശാല കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരുക്കേറ്റതോടെ ഹരീഷ് അന്നുമുതൽ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ട്രാക്കിയോസ്റ്റമി ട്യൂബിലൂടെയുള്ള ശ്വാസവും ഗ്യാസ്‌ട്രോജെജുനോസ്റ്റമി ട്യൂബിലൂടെയുള്ള ഭക്ഷണവും മാത്രമായിരുന്നു ഹരീഷിന്റെ പിന്നീടുള്ള ലോകം. 

തുടർന്ന്, 13 വർഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഹരീഷിന്റെ ജീവൻ നിലനിർത്തിയത്. ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെ സ്വാഭാവിക മരണം വരിക്കാൻ സുപ്രിം കോടതി അനുവാദം നൽകുകയായിരുന്നു. ഹരീഷിന്റെ വൃദ്ധരായ മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

The euthanasia procedure for Harish Rana, who has been in a coma for 13 years, is underway at AIIMS, Delhi. A team of 10 expert doctors is monitoring his condition, following the Supreme Court's permission for passive euthanasia. The process involves gradual withdrawal of life support systems to ensure a painless death ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം; വി. കുഞ്ഞികൃഷ്ണനെതിരെ റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകി സിപിഎം

Kerala
  •  2 hours ago
No Image

കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

Kerala
  •  2 hours ago
No Image

കപ്പലുകൾക്ക് ഇന്ധനവും അവശ്യസാധനങ്ങളും ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി സഊദി തുറമുഖ അതോറിറ്റി

Saudi-arabia
  •  2 hours ago
No Image

ഇറാൻ സൈനിക അറ്റാഷെയെയും എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കി സഊദി അറേബ്യ; 24 മണിക്കൂറിനകം രാജ്യം വിടാനും നിർദേശം

Saudi-arabia
  •  3 hours ago
No Image

ഷിഗല്ല ഭീതിയിൽ പെരുവയൽ; 51 പേർ നിരീക്ഷണത്തിൽ; ജില്ലയിൽ പക്ഷിപ്പനി പ്രതിരോധവും ശക്തം

Kerala
  •  3 hours ago
No Image

48 മണിക്കൂറിനുള്ളില്‍ ഹോര്‍മസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കും; ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ് 

International
  •  3 hours ago
No Image

ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31 മുതല്‍

Kerala
  •  4 hours ago
No Image

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം 25-ന് ആരംഭിക്കും; ആദ്യ പരിപാടി കോഴിക്കോട്

Kerala
  •  4 hours ago
No Image

ഇന്ന് അവധി: പത്രികാ സമർപ്പണത്തിന് നാളെ ക്ലൈമാക്സ്; സമയം നിശ്ചയിക്കുന്നതിലും സ്ഥാനാർഥികൾ തമ്മിൽ കടുത്ത മത്സരം

Kerala
  •  4 hours ago
No Image

പരിഹാസങ്ങൾക്ക് മറുപടി നൽകി യു.ഡി.എഫ്; മൂന്ന് ദിവസത്തിനുള്ളിൽ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  4 hours ago