എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം; വി. കുഞ്ഞികൃഷ്ണനെതിരെ റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകി സിപിഎം
കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം. വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ പരാതിക്ക് ആധാരം. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് കണ്ണൂർ റൂറൽ പൊലിസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.
നേരത്തെ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചുമാറ്റിയിരുന്നു. കെട്ടിടത്തിന്റെ ഉടമയെ സിപിഎം പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ഓഫീസ് പൊളിച്ചെതന്നാണ് വിമതർ പറയുന്നത്.
പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫിസ് നിര്‍മാണം. ഭീഷണിയുണ്ടെന്നും ഓഫിസ് പൊളിച്ചുനീക്കി തരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്നും വി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
ഫാസിസ്റ്റ് ശൈലിയിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നതെന്നും തനിക്കെതിരെ വ്യാപക നുണപ്രചാരണമാണ് നടത്തുന്നതെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫിസ് പൊളിച്ചുനീക്കിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി. കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു.
The CPM has lodged a complaint against independent candidate V Kunhikrishnan, alleging that he is making false accusations against LDF candidate TI Madhusoodanan. The dispute revolves around the demolition of Kunhikrishnan's election office, with the CPM claiming it's a tactic to distract from the real issues ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."