HOME
DETAILS

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

  
March 21, 2026 | 4:21 PM

Fund embezzlement case Malayali US judge found guilty

ഹൂസ്റ്റൺ: ഫണ്ട് തിരിമറി കേസിൽ മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരൻ. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെ.പി ജോർജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പൊലിസ് ജോർജിനെ വിലങ്ങ് അണിയിച്ചുകൊണ്ട് കോടതി മുറിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെ 20,000 ഡോളർ ബോണ്ടിൽ ജോർജിനെ വിട്ടയച്ചു. ജൂൺ 16നാണ് കേസിൽ ശിക്ഷ വിധി പറയുന്നത്. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ജോർജ് കുറ്റക്കാരനാണെന്നുള്ള വിധി വന്നത്. 

ടെക്സസ് നിയമപ്രകാരം മൂനാം ഡിഗ്രി കുറ്റകൃത്യമായ ജോർജിന്റെ ശിക്ഷയിൽ രണ്ട് മുതൽ പത്തു വർഷം വരെ തടവും പതിനായിരം യുഎസ്‌ ഡോളർ പിഴയും ലഭിക്കാനാണ് സാധ്യത. കുറ്റക്കാരനാണെന്ന് നിയമപ്രകാരം കണ്ടെത്തിയാൽ ജോർജിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്യും. 

പ്രചാരണ ഫണ്ട് വ്യക്തിഗത ചെലവുകൾക്കായി ദുരൂപയോഗം ചെയ്തുവെന്നാണ് ജോർജിനെതിരെയുള്ള ആരോപണം. പ്രചാരണ അക്കൗണ്ടിൽ നിന്നും 46,000 ഡോളറിൽ കൂടുതൽ തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ നടത്തിയെന്നും വീടിന്റെ ഡൌൺ പെയ്‌മെന്റ് അടക്കമുള്ള വ്യക്തിഗത ചെലവുകൾക്ക് വേണ്ടി പണം ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സാമ്പത്തിക രേഖകളും സാക്ഷി മൊഴികളും പ്രോസിക്യൂട്ടർമാർ ഹാജരാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  19 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  19 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  19 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  19 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  19 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  19 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  19 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  19 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  19 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  19 days ago